മോദി ആഗ്രഹിച്ച ഉപഹാരവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ഇന്ത്യന്‍ സന്ദര്‍ശനത്തിനു വേണ്ടി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിച്ച ഉപഹാരമായിട്ടാണ് എത്തുന്നത്. ബെഞ്ചമിന്‍ നെതന്യാഹു നാലു ദിവസത്തെ സന്ദര്‍ശനത്തിനു വേണ്ടിയാണ് ഇന്ത്യയിലെത്തുന്നത്. ഗാല്‍-മൊബൈല്‍ എന്നു അറിയപ്പെടുന്ന വാഹനമാണ് നെതന്യാഹു മോഡിക്കു സമ്മാനിക്കുക. ഈ വാഹനം ഉപയോഗിച്ച് കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ സാധിക്കും.

മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശന വേളയില്‍ ഇരു നേതാക്കാളും ദോര്‍ ബീച്ചിലേക്കു യാത്ര നടത്തിയിരുന്നു. അവിടെ വച്ച് മോഡിയെ ഗാല്‍-മൊബൈല്‍ വാഹനം നെതന്യാഹു പരിചയപ്പെടുത്തി. ദിനംപ്രതി 20000 ലിറ്റര്‍ കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ സാധിക്കുന്ന വാഹനത്തിന്റെ പ്രവര്‍ത്തനം നെതന്യാഹു മോഡിയോടെ പറഞ്ഞിരുന്നു.

ഈ വാഹനം അടിയന്തരസാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. കുടിവെള്ള പ്രശ്‌നം നേരിടുന്ന പ്രദേശങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും യുദ്ധം സ്ഥലങ്ങളിലും ഇതു ഉപയോഗിച്ച് കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ സാധിക്കും. നെതന്യാഹു ഞായറാഴ്ച ഇന്ത്യയിലെത്തും. ഗാല്‍-മൊബൈല്‍ കപ്പല്‍മാര്‍ഗം ഇന്ത്യയിലെത്തിക്കും. പിന്നീട് ഈ വാഹനം മോഡിക്കു ഡല്‍ഹിയില്‍ വച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി കൈമാറും.