ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റേത് ഉള്‍പ്പടെ ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ വിവരങ്ങള്‍ ചോര്‍ന്നതായി “ദ ക്വിന്റ്” റിപ്പോര്‍ട്ട് ചെയ്യുന്നു. മൂവായിരത്തോളം പേരുടെ വിവരങ്ങള്‍ പുറത്തായതെന്നാണ് വിവരം.
ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, ഐഎസ്ആര്‍ഒ, വിദേശ കാര്യ മന്ത്രാലയം, ആറ്റോമിക് എനര്‍ജി റഗുലേഷന്‍ ബോര്‍ഡ്, സെബി എന്നീ തന്ത്രപ്രധാന വകുപ്പുകള്‍ ഉള്‍പ്പടെ 20ഓളം സ്ഥാപനങ്ങളുടെ ഇമെയില്‍ ഐഡികളാണ് ചോര്‍ത്തപ്പെട്ടത്.
Read more
അംബാസിഡര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും ഇമെയിലുകളും ചോര്‍ത്തിയെന്നാണ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ആരാണ് ഇതിനു പിന്നിലെന്ന കാര്യം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.