ഐഎസ്ആര്‍ഒയുടെ പ്രതീക്ഷകള്‍ മങ്ങുന്നു; സ്ലീപ്പിങ് മോഡിലുള്ള ലാന്ററും റോവറും ഇനി ഉണര്‍ന്നേക്കില്ല

സ്ലീപ്പിങ് മോഡിലുള്ള ലാന്ററും റോവറും ഇനി ഉണര്‍ന്നേക്കില്ല. സ്ലീപ്പിങ് മോഡിലുള്ള വിക്രം ലാന്റ്‌റുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കാതെയായതോടെയാണ് പ്രതീക്ഷകള്‍ അവസാനിക്കുന്നത്. 14 ദിവസം പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് ലാന്ററും റോവറും രൂപകല്‍പ്പന ചെയ്തിരുന്നത്. ചാന്ദ്ര ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയ ലാന്ററിന്റെയും റോവറിന്റെയും കാലാവധി സെപ്റ്റംബര്‍ 2 വരെ ആയിരുന്നു. സെപ്റ്റംബര്‍ 22ന് വീണ്ടും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അത് രാജ്യത്തിന് വന്‍ നേട്ടമാകുമായിരുന്നു.

ചന്ദ്രയാന്‍ 3 ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം ചന്ദ്രനിലെ സൂര്യാസ്തമയത്തിന് മുന്നോടിയായി ലാന്ററും റോവറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയിരുന്നു. ഉപകരണങ്ങള്‍ ചന്ദ്രനിലെ ശൈത്യ സമയത്തെ അതിജീവിക്കാന്‍ ശേഷിയുള്ളതല്ല. ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 200 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരുന്നു. സെപ്റ്റംബര്‍ 22 സൂര്യന്‍ ഉദിക്കുന്നതോടെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശാസ്ത്രജ്ഞര്‍.

ലാന്ററും റോവറും പ്രവര്‍ത്തന സജ്ജമായില്ലെങ്കിലും ചന്ദ്രയാന്‍ 3 ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചിരുന്നു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്റ് ചെയ്യുക എന്നതായിരുന്നു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രയാന്‍ 3 ന്റെ വിജയത്തിലൂടെ രാജ്യം സോഫ്റ്റ് ലാന്റിംഗെന്ന നേട്ടം കൈവരിച്ച് കഴിഞ്ഞു. ഇത് കൂടാതെ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് മൂലകങ്ങളുടെ സാന്നിധ്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ