താലിബാൻ ഭീകരരെ ഇന്ത്യൻ മുസ്ലിങ്ങളിലെ ചിലർ ആഘോഷിക്കുന്നത് അപകടകരം: നസീറുദ്ദീൻ ഷാ

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് ഇന്ത്യൻ മുസ്ലിങ്ങളിലെ ചില വിഭാഗങ്ങൾ ആഘോഷിക്കുന്നത് അപകടകരമാണെന്ന് വിശേഷിപ്പിച്ച് മുതിർന്ന നടൻ നസീറുദ്ദീൻ ഷാ.

“അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് ലോകമെമ്പാടും ആശങ്കയുണ്ടാക്കുമ്പോഴും, താലിബാൻ ഭീകരരെ ഇന്ത്യൻ മുസ്ലിങ്ങളിലെ ചില വിഭാഗങ്ങൾ ആഘോഷിക്കുന്നത് അപകടകരമാണ്,” നസീറുദ്ദീൻ ഷാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

താലിബാന്റെ പുനരുജ്ജീവനത്തിൽ ആഹ്ളാദിക്കുന്നവർ തങ്ങളുടെ മതത്തെ പരിഷ്കരിക്കാനാണോ അതോ പഴയ ക്രൂരതയോടൊപ്പം ജീവിക്കാനാണോ ആഗ്രഹിക്കുന്നത് എന്ന് സ്വയം ചോദിക്കണമെന്ന് 71 കാരനായ താരം പറഞ്ഞു.

ഇന്ത്യയിലെ ഇസ്ലാമും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആചരിക്കുന്ന ഇസ്ലാമും തമ്മിൽ വ്യത്യാസം ഉണ്ടെന്നും നസീറുദ്ദീൻ ഷാ പറഞ്ഞു. “ഹിന്ദുസ്ഥാനി ഇസ്ലാം” ലോകമെമ്പാടുമുള്ള ഇസ്ലാമിൽ നിന്ന് എപ്പോഴും വ്യത്യസ്തമാണ്, നമുക്ക് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം അത് മാറുന്ന ഒരു കാലം ദൈവം ഉണ്ടാക്കാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

അഫഗാനിസ്ഥാനിലെ മുൻ സർക്കാരിന്റെ സൈന്യത്തെ കീഴടക്കിയ ശേഷം ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ട് ഓഗസ്റ്റ് 15 ന് അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുകയായിരുന്നു.

2001 സെപ്റ്റംബർ 11-ന് യു.എസിനെതിരായ ആക്രമണത്തിന് ആസൂത്രണം ചെയ്ത അൽ ഖ്വയ്ദ തീവ്രവാദികൾക്ക് ആതിഥേയത്വം വഹിച്ചതിന് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് താലിബാനെ അഫ്ഗാനിസ്ഥാന്റെ ഭരണത്തിൽ നിന്നും യു.എസ് താഴെയിറക്കിയിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി