മദ്യപിച്ചവര്‍ വാഹനം ഓടിച്ച് പോകാതെ നോക്കേണ്ടത് ബാര്‍ ഉടമയുടെ ഉത്തരവാദിത്വം, സുരക്ഷിതമായി താമസ്ഥലത്ത് എത്തിക്കണം; വേറിട്ട ഉത്തരവുമായി ഗോവ

ബാറുടമകള്‍ ഉപഭോക്താവിന് ഗതാഗതസൗകര്യം ലഭ്യമാക്കണമെന്ന നിയമവുമായി ഗോവന്‍ സര്‍ക്കാര്‍. പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉറപ്പായും കാറുകള്‍ ഏര്‍പ്പാടാക്കി നല്‍കണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നും ഗതാഗതമന്ത്രി മൗവിന്‍ ഗോഡീഞ്ഞോ നിര്‍ദ്ദേശിച്ചു. എമദ്യപിച്ച് വാഹനമോടിച്ചതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായിട്ടാണ് ഗോവന്‍ സര്‍ക്കാരിന്റെ ഈ വേറിട്ട നിയമം.

മദ്യപിച്ചവര്‍ വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാര്‍ ഉടമയുടെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സുരക്ഷിതത്വം കരുതിയാണ് ഈ നിയമം. ഇത് കര്‍ശനമായി നടപ്പാക്കും. ആളുകള്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍, ബാറുടമകള്‍ അവരെ സ്വന്തം വാഹനത്തില്‍ പോകാന്‍ അനുവദിക്കരുത്, പക്ഷേ അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ക്യാബ് ക്രമീകരിക്കണം. അവര്‍ക്ക് അടുത്ത ദിവസം വന്ന് അവരുടെ വാഹനങ്ങള്‍ എടുക്കാമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ഗോവ സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പായിരുന്നില്ല. അടുത്തിടെ പൊലീസ് രാത്രിയില്‍ പരിശോധന ശക്തമാക്കുകയും മദ്യപിച്ച് വാഹനമോടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തുവരുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ