പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നത് എന്തിനെന്ന് വ്യക്തമാക്കണം, എതിര്‍ത്ത് യെച്ചൂരി

പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറഞ്ഞത് 21 ആക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണം. ഇതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്ന് യെച്ചൂരി അറിയിച്ചു.

രാജ്യത്ത് 18 വയസ്സ് പൂര്‍ത്തിയായ വ്യക്തിക്ക് അവര്‍ക്ക് ഇഷ്ടമുള്ള ആളോടൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് ആവണം എന്നല്ലാതെ എന്ത് മാറ്റമാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു. ഇത് സര്‍ക്കാര്‍ വ്യക്തമാക്കണം. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷം പാര്‍ലമെന്റില്‍ ഇതിനെ എതിര്‍ക്കുന്നതടക്കമുള്ള നടപടികളിലേക്ക് പാര്‍ട്ടി കടക്കും.

18 വയസ്സായാല്‍ പ്രായപൂര്‍ത്തിയായ വ്യക്തിയായാണ് കണക്കാക്കുന്നത്. ഇതില്‍ ലിംഗസമത്വവുമയി എന്ത് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം ഈ തീരുമാനം എടുത്തതെന്നാണ് പറയുന്നതെങ്കില്‍ ആദ്യം പോഷകാഹാരക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടതെന്ന് യെച്ചൂരി വ്യക്തമാക്കി.

Latest Stories

'ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല, അത് ഭീരുത്വം'; എമ്പുരാനൊപ്പമെന്ന് വിഡി സതീശൻ

അയാള്‍ സെയ്ഫ് അലിഖാനെ മര്‍ദ്ദിക്കുന്നത് കണ്ടു, മാപ്പ് പറഞ്ഞിട്ടും തര്‍ക്കം: അമൃത അറോറ

IPL 2025: ഹാർദിക്കുമായിട്ടുള്ള പ്രശ്നം, ആരുടെ ഭാഗത്താണ് തെറ്റ്; മത്സരത്തിന് ശേഷം വമ്പൻ വെളിപ്പെടുത്തൽ നടത്തി സായ് കിഷോർ

ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്റൂത്തിൽ ആക്രമണം നടത്തി ഇസ്രായേൽ

IPL 2025: ആ കാരണം കൊണ്ടാണ് തോറ്റത്, അവർ ഉത്തരവാദിത്വം...;കുറ്റപ്പെടുത്തലുമായി ഹാർദിക് പാണ്ഡ്യ

രാജീവ് ചന്ദ്രശേഖര്‍ അസഹിഷ്ണുതയുടെ പ്രതീകം; സിനിമയെ ബഹിഷ്‌കരിച്ച് സമൂഹത്തില്‍ കാലുഷ്യം വിതറുന്നത് ഇതാദ്യം; എഡിറ്റ് ചെയ്യിപ്പിക്കുന്നത് ഫാസിസമെന്ന് സന്ദീപ് വാര്യര്‍

അനിയത്തി മെന്റല്‍ ഹോസ്പിറ്റലിലാണ്, ഭര്‍ത്താവ് ഉപേക്ഷിച്ച അവളെയും കുട്ടികളെയും ഞാനാണ് നോക്കുന്നത്.. സിനിമയില്‍ സെലക്ടീവാകാന്‍ കഴിഞ്ഞില്ല: നടി അമ്പിളി ഔസേപ്പ്

റഷ്യൻ പ്രസിഡന്റിന് നേരെ വധശ്രമം? പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോർട്ട്; ദൃശ്യങ്ങൾ പ്രചരിക്കുന്നു

തുർക്കി: ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ മോചനത്തിനായി തുർക്കിയിലെ പ്രതിപക്ഷ പ്രതിഷേധം

'എമ്പുരാന്‍ മാറി വല്ല ഏഴാം തമ്പുരാന്‍ ആവുന്നേന് മുമ്പേ അടയാളപ്പെടുത്തുന്നു, ഇതാണ് യഥാര്‍ത്ഥ ബാബു ബജ്രംഗി'