'മകളുടെ വിവാഹമാണ്, ഭാവി മരുമകനെ വിട്ടു തരൂ'; കശ്മീരില്‍ ഓഫീസുകള്‍ കയറിയിറങ്ങി പിതാവ്

മകളുടെ വിവാഹത്തിന് വീട്ടുതടങ്കലില്‍ നിന്ന് ഭാവിമരുമകനെ വിട്ടു തരണമെന്ന ആവശ്യവുമായി പത്ര ഓഫീസുകള്‍ കയറിയിറങ്ങുകയാണ് കശ്മീരിലെ ഒരു പിതാവ്. നിക്കാഹ് നടത്തിയതിന്റെ രേഖയുണ്ട് ഈ പിതാവിന്റെ കയ്യില്‍. ഒരേ ഒരാവശ്യമേ  ഈ പിതാവിനുള്ളൂ. മകളുടെ വിവാഹമാണ് അതിനാല്‍ തടങ്കലിൽ കഴിയുന്ന മകളുടെ ഭാവിവരനെ വിട്ടു തരണം.

ബരാമുള്ള ജില്ലയിലെ റാഫിയാബാദ് സ്വദേശിയാണ് നസീര്‍ അഹമ്മദ് ഭട്ട്. അവിടെയുള്ള തന്റെ വീട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഭട്ട് പത്ര ഓഫീസുകളില്‍ എത്തിയത്. ഇവിടെ വന്ന് കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ അധികൃതരുടെ ശ്രദ്ധയില്‍ തന്റെ വിഷമാവസ്ഥ എത്തും എന്ന പ്രതീക്ഷയിലാണ് ഭട്ട് എത്തിയത്.

സെപ്റ്റംബര്‍ എട്ടിനായിരുന്നു ഭട്ടിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.  ബിരുദധാരിയും ഗ്രാമ മുഖ്യനുമായ(സർപഞ്ച്) തന്‍വീര്‍ അഹമ്മദാണ് വരന്‍. നിക്കാഹ് നേരത്തെ നടന്നതാണ്. കഴിഞ്ഞ ആറ് മാസമായി വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു ഭട്ടും കുടുംബവും.

എന്നാല്‍ 370-ാം അനുച്ഛേദ പ്രകാരം കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെ തന്‍വീര്‍ പൊലീസ് കസ്റ്റഡിയിലായി. അക്രമം തടയുന്നതിന്റെ ഭാഗമായി മറ്റ് രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്ത കൂട്ടത്തില്‍ തന്‍വീറിനെയും അറസ്റ്റ് ചെയ്തതെന്നാണ് അധികൃതരടെ വിശദീകരണം.

ആശയവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിച്ചിരുന്നതിനാല്‍ സംഭവം നടന്ന് നാലു ദിവസത്തിനു ശേഷമാണ് ഭട്ട് ഈ കാര്യം അറിയുന്നത് തന്നെ. കുടുംബത്തിലെ ഏക വരുമാനക്കാരനാണ് തന്‍വീര്‍. അച്ഛനും അമ്മയ്ക്കും താങ്ങായും തണലായും തന്‍വീര്‍ മാത്രമേയുള്ളൂ. സഹോദരിമാരെല്ലാം വിവാഹിതരായി പലയിടങ്ങളിലാണുള്ളത്. അതിനാല്‍ തന്നെ ഏറെ നാളായി തന്‍വീറിന്റെ കുടുംബം കഷ്ടത്തിലാണ്.

വിവാഹം നടത്താന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ ആ കുടുംബത്തിന് സഹായമായി തന്റെ മകള്‍ സുരയ നസീര്‍ ഉണ്ടാകുമല്ലോ എന്നാണ് ഭട്ട് പറയുന്നത്. നിയമപരമായി വിവാഹതിരാണെങ്കിലും ഭര്‍തൃ ഗൃഹത്തിലേക്ക് പോകണമെങ്കില്‍ വിവാഹ ചടങ്ങുകള്‍ കൂടി കഴിയേണ്ടതുണ്ടെന്നും ഭട്ട് പറയുന്നു.

Latest Stories

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും