ജയ് ശ്രീറാം വിളിച്ചെത്തി ആക്രമണം, മധ്യപ്രദേശില്‍ വിവാഹത്തിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു

മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ തീവ്രവലതുപക്ഷവാദികളുടെ ആക്രമണത്തില്‍ വെടിയേറ്റ് ഒരാള്‍ മരിച്ചു. ജയ് ശ്രീറാം വിളിച്ചെത്തിയായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മധ്യപ്രദേശിലെ മംദ്‌സോര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം നടന്നത്. ജയിലില്‍ കഴിയുന്ന ആള്‍ദൈവം രാംപാലിന്റെ അനുയായികളാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഹരിയാന സ്വദേശിയായ രാംപാല്‍ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ആളാണ്. അഞ്ച് സ്ത്രീകളെയും, ഒരു കൈക്കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിനാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഇത്തരം വിവാഹങ്ങള്‍ നിയമവിരുദ്ധമായാണ് സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ആയുധധാരികള്‍ ചടങ്ങ് തകര്‍ത്തതെന്ന് ലോക്കല്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അമിത് വര്‍മ്മ പറഞ്ഞു. 17 മിനിറ്റ് മാത്രം എടുക്കുന്ന രാമായിനി എന്ന പ്രത്യേക തരം വിവാഹ ചടങ്ങാണ് ഇതെന്നായിരുന്നു രാംപാലിന്റെ അനുയായികളുടെ വാദം. എന്നാല്‍ ഇത് ഹിന്ദു മതാചാരങ്ങള്‍ക്ക് എതിരാണെന്ന് ആരോപിച്ചായിരുന്നു അക്രമികള്‍ ചടങ്ങ് തടസ്സപ്പെടുത്തിയത്. ആക്രമണത്തില്‍ ഗ്രാമമുഖ്യന്‍ ദേവിലാല്‍ മീണയ്ക്ക് വെടിയേറ്റു. ഇദ്ദേഹത്തെ ഉടന്‍ രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇതിന് പിന്നാലെ ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആളുകള്‍ പരിഭ്രാന്തരായി ഒടുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ചുവന്ന വസ്ത്രം ധരിച്ചെത്തിയ അക്രമി തോക്ക് ചൂണ്ടുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ വിവാഹത്തിനെത്തിയ അതിഥികള്‍ ചേര്‍ന്നാണ് അക്രമികളെ പുറത്താക്കിയത്. സംഭവത്തില്‍ തിരിച്ചറിഞ്ഞ 11 പേര്‍ക്കെതിരെയും അല്ലാത്തവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ട് തവണ ഗ്രാമമുഖ്യനായിട്ടുള്ള ഷംഗഡ് സ്വദേശിയായ ദേവിലാല്‍ മീണയെ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി പിന്തുണച്ചിരുന്നു. മീണയായിരുന്നു വിവാഹത്തിന്റെ മുഖ്യ സംഘാടകന്‍.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി