ബിജെപിക്ക് മുൻപിൽ മുട്ടുകുത്തി ജമാഅത്തെ ഇസ്ലാമി; കശ്മീർ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹം, യുഎപിഎ നിരോധനം പിന്‍വലിക്കാന്‍ ബിജെപിയുമായി ചർച്ച

മുപ്പത്തിഏഴ് വർഷത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കാന്‍ പോകുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സംഘടന താത്പര്യപ്പെടുന്നത്. യുഎപിഎ നിരോധനം നീക്കിയാല്‍ തിരഞ്ഞെടുപ്പിന്റെ പാതയില്‍ മുന്നോട്ടുപോകാന്‍ തയാറാണെന്ന് ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ നേതാക്കള്‍ പറയുന്നു.

1987ലാണ് ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ അവസാനമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2019ലാണ് സംഘടനയെ യുഎപിഎ പ്രകാരം കേന്ദ്രസർക്കാർ നിരോധിച്ചത്. യുഎപിഎ നിരോധനം പിൻവലിക്കുന്നതയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ബിജപി നേതൃത്വുമായി ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ നേതാക്കള്‍ ചര്‍ച്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സംഘടനയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങളെ ജമ്മുവിലെ മറ്റ് പ്രധാന പാർട്ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും പിന്തുണച്ചിട്ടില്ല.

യുഎപിഎ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി ആശയ വിനിമയം നടത്താന്‍ എട്ടംഗ സമിതിയെ ജമാഅത്തെ ഇസ്ലാമി നിയോഗിച്ചിട്ടുണ്ട്. 1987ന് മുന്‍പുള്ള സംഘടനയുടെ യഥാര്‍ഥ നിലപാടുകളിലേക്ക് മടങ്ങിപ്പോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായാണ് ഇവരുടെ നേതാക്കള്‍ വ്യക്തമാക്കുന്നത്. അപ്‌നി പാര്‍ട്ടി നേതാവ് അല്‍താഫ് ബുഖാരിയാണ് ബിജെപിയുമായുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉന്നത നേതൃത്വുമായി താന്‍ ആശയവിനിമയം നടത്തിയതായി അല്‍താഫ് ബുഖാരി സ്ഥിരീകരിച്ചിട്ടുണ്ട്.

1972ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി മുഖ്യാധാരയിലേക്ക് കടന്നുവരുന്നത്. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും ബിജെപിയുടെ ആദ്യ രൂപമായ ജനസംഘവും ആദ്യകാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷെയ്ഖ് അബ്ദുള്ളയെ പ്രതിരോധിക്കാനാണ് ജനസംഘവും കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയെ പരോക്ഷമായി സഹായിച്ചുവന്നത്.

1972ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ അഞ്ച് സീറ്റ് നേടി. 1975ലെ ഉപതിരഞ്ഞെടുപ്പില്‍ ഷെയ്ഖ് അബ്ദുള്ളയും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്തുകയും ജമാഅത്തെ ഇസ്ലാമി ഒറ്റ സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ, ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധി കൂച്ചുവിലങ്ങിട്ടു. സംഘടനയുടെ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടി. ജമാഅത്തെയുമായി ബന്ധമുണ്ടായിരുന്ന നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷം തിരിച്ചുവരവിന് ശ്രമിച്ച സംഘടനയ്ക്ക് പഴയതുപോല ജനകീയ അടിത്തറ രൂപപ്പെടുത്താന്‍ സാധിച്ചില്ല.

1990കളില്‍ ജമാഅത്തെ ഇസ്ലാമി കശ്മീരിലെ ഒരു വിഭാഗം സായുധ നീക്കങ്ങളിലേക്ക് കടന്നു. പിന്നീട് ഈ വിഭാഗം ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധം സ്ഥാപിച്ചു. കശ്മീരില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് 2019ല്‍ ബിജെപി സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ 1998ല്‍ തീവ്ര നയങ്ങളില്‍ നിന്ന് പിന്‍മാറിയതിന് ശേഷം ജമാ അത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നയവ്യതിയാനമായിരിക്കും ഇത്.

Latest Stories

"എതിരാളികളെ ഞങ്ങൾ ബഹുമാനിക്കുന്നു, ബാഴ്‌സ മികച്ച ടീം തന്നെയാണ്"; റയൽ മാഡ്രിഡ് പരിശീലകൻ അഭിപ്രായപ്പെട്ടു

"ഗോൾകീപ്പർമാരുടെ കാര്യത്തിൽ മറഡോണയും, മെസ്സിയും, ക്രിസ്റ്റ്യാനോയുമൊക്കെ അവനാണ്"; തിബോട്ട് കോർട്ടോയിസിനെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് ഇതിഹാസം

ഹിസ്ബുള്ള തലവന്റെ അഭിസംബോധനക്കിടെ ബെയ്‌റൂത്തിന് മുകളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍; ലബനാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, സമാധാന കരാര്‍ തയാറാക്കാമെന്ന് ഹസന്‍ നസറുള്ള

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ