രോഷാകുലരായ വിദ്യാർത്ഥികൾ ജാമിയ മിലിയ വി.സിയെ ഉപരോധിച്ചു; പൊലീസ് അടിച്ചമത്തലിനെതിരെ നടപടി വേണമെന്ന് ആവശ്യം

നൂറുകണക്കിന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല വിദ്യാർത്ഥികൾ സർവകലാശാലയുടെ പ്രധാന ഗേറ്റിന്റെ പൂട്ട് പൊട്ടിച്ച് സർവകലാശാല ഓഫീസ് വളപ്പിലേക്ക് അതിക്രമിച്ചു കയറി വൈസ് ചാൻസലർ നജ്മ അക്തറിന്റെ വസതി വളഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ മാസം സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ ഡൽഹി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അക്രമാസക്തമായ അടിച്ചമർത്തലുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോപാകുലരായ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ വസതിക്ക് വെളിയിൽ വന്ന് കാണാനും സംസാരിക്കാനും വൈസ് ചാൻസലർ നിര്ബന്ധിതയായി.

Read more

“എഫ്ഐആർ, എഫ്ഐആർ” എന്ന് ആക്രോശിച്ച വിദ്യാർത്ഥികളുടെ കൂട്ടത്തിന് നടുവിൽ നജ്മ അക്തർ എത്തുകയും, പൊലീസിന് എതിരെ പരാതി നൽകാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തു.