പഹൽഗാം ആക്രമണം നടത്തിയ തീവ്രവാദിയുടെ വീട് ഇടിച്ചുനിരത്തി ജമ്മു കശ്മീർ ഭരണകൂടം

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രദേശവാസിയുടെ വീട് ജമ്മു കശ്മീർ ഭരണകൂടം ഇടിച്ചുനിരത്തിയെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ സംശയിക്കപ്പെടുന്ന ആദിൽ തോക്കറിന്റെ വീടാണ് വ്യാഴാഴ്ച രാത്രി പ്രാദേശിക ഭരണകൂടം തകർത്തത്.

2018 ൽ അട്ടാരി- വാഗ അതിർത്തി വഴി പാകിസ്ഥാനിലേക്ക് നിയമപരമായി യാത്ര ചെയ്ത ആദിൽ തോക്കർ, കഴിഞ്ഞ വർഷം ജമ്മു കശ്മീരിലേക്ക് രഹസ്യമായി മടങ്ങുന്നതിന് മുമ്പ് തീവ്രവാദ പരിശീലനം നേടിയതായി ആരോപിക്കപ്പെടുന്നു. സമീപകാല ആക്രമണത്തിൽ ഉൾപ്പെട്ട പാകിസ്ഥാൻ ഭീകരരുടെ ഗൈഡായും ലോജിസ്റ്റിക്സ് കോർഡിനേറ്ററായും ആദിൽ തോക്കർ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Read more

ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് അനന്ത്‌നാഗ് പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.