പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകുമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബദു്ള്ള പറഞ്ഞു.
പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പകരമാകില്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുന്നുവെന്നും ഒമർ അബദു്ള്ള സമൂഹ മാധ്യമത്തിൽ കുറിച്ചു.
Deeply shocked and anguished by the despicable terrorist attack in Pahalgam yesterday. This barbaric and senseless act of brutality against innocent civilians has no place in our society. We condemn it in the strongest possible terms.
We mourn the precious lives lost.
No amount…
— Office of Chief Minister, J&K (@CM_JnK) April 23, 2025
Read more