ജമ്മുകശ്മീരിലെ കൊക്കർ നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ ഏഴാം ദിവസം; വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം കണ്ടെത്തി

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരും സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി. ഒരു സൈനികന്റെ കൂടി മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുക്കുകയായിരുന്നു. ശിപായി പ്രദീപ് സിംഗിനാണ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. സെപ്റ്റംബർ 13 മുതലാണ് പ്രദീപിനെ കാണാതായത്.

ഇതോടെ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി. അതേസമയം കൊക്കർ നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നു. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തുന്ന ഓപ്പറേഷന്‍ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്.

കൊടും കാടുകളിലും യുദ്ധാന്തരീക്ഷത്തിലും പോരാടന്‍ പരിശീലനം ലഭിച്ചവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭീകരരുടെ ശക്തമായ വെടിവയ്പ്പിനെ തുടര്‍ന്ന് മുറിവേറ്റവരെയും കൊല്ലപ്പെട്ട സൈനികരെയും പുറത്തെത്തിക്കാന്‍ കനത്ത വെല്ലുവിളിയാണ് സേന നേരിടുന്നത്.അതേസമയം, കൊക്കർനാഗ് വനത്തിൽ നിന്ന് രണ്ട് ഭീകരരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല ഡിഎൻഎ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം. മൃതദേഹങ്ങളിൽ ഒന്ന് ലഷ്കർ കമാൻഡർ ഉസൈർ ഖാന്റേതാകാമെന്നാണ് സൂചന. അനന്ത്‌നാഗ് ജില്ലയിൽ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന കൊക്കർനാഗ് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഓപ്പറേഷനാണ്.

Latest Stories

വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?

'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം

ഷഫീക് വധശ്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി; രണ്ടാനമ്മക്ക് 10 വർഷം തടവ്‌, അച്ഛൻ ഷെരീഫിന് 7 വർഷം തടവ്

ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകടം; സാങ്കേതിക തകരാറല്ല, മനുഷ്യന്റെ പിഴവെന്ന് റിപ്പോര്‍ട്ട്

BGT 2024: ഇന്ത്യയെ വീണ്ടും വെല്ലുവിളിച്ച് പാറ്റ് കമ്മിൻസ്; ഓസ്‌ട്രേലിയയുടെ പദ്ധതി കണ്ട ആരാധകർ ഷോക്ക്ഡ്

ആ സിനിമകളുടെ പലിശ കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്: മോഹന്‍ലാല്‍

'സച്ചിന്റെയോ ഗവാസ്‌കറുടെയോ ഏഴയലത്ത് ആരെങ്കിലും വരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല'

അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനം; അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല; ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് രാജിവെയ്ക്കണം; ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ

ഇറോട്ടിക് നോവലുമായി ബന്ധമില്ല, 'ബറോസ്' കോപ്പിയടിച്ചതെന്ന വാദം തെറ്റ്; റിലീസ് തടയാനുള്ള ഹര്‍ജി തള്ളി

അലമ്പന്‍മാര്‍ സഭയ്ക്ക് പുറത്ത്; ആരാധനാക്രമത്തില്‍ നിലപാട് കടുപ്പിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ്; സീറോമലബാര്‍സഭാ ആസ്ഥാനത്ത് മതക്കോടതി സ്ഥാപിച്ചു, വിമതന്‍മാര്‍ക്ക് നിര്‍ണായകം