മണിപ്പൂരിൽ ആറു സഹപ്രവര്‍ത്തകരെ വെടിവച്ച ശേഷം സൈനികൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയിലായിരുന്നു സംഭവം.ദക്ഷിണ മണിപ്പൂരിലെ അസം റൈഫിള്‍സ് ബറ്റാലിയനിലാണ് ജവാന്‍ സഹപ്രവര്‍ത്തകരായ ആറുപേര്‍ക്ക് നേരെ വെടിവെച്ച ശേഷം ജീവനൊടുക്കിയത്.
അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം ജീവനൊടുക്കിയത്. സംഭവത്തില്‍ ആറ് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സൈനിക ആശുപത്രിയിലേക്ക് പരുക്കേറ്റവരെ മാറ്റിയിട്ടുണ്ടെന്നും ഇവരാരും മണിപ്പൂരികളല്ലെന്നും അസം റൈഫിള്‍സ് പി.ആര്‍.ഒ അറിയിച്ചു.
പരിക്കേറ്റവർ മണിപ്പൂരികളല്ല എന്ന വസ്തുത കണക്കിലെടുക്കേണ്ടതാണ്.ആയതിനാൽ ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ നിലവിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെടുത്തരുതെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.