'ഭർത്താവിന്റെ പേര് ചേർത്ത് വിളിക്കണ്ട'; പ്രതിഷേധിച്ച് ജയാ ബച്ചൻ, രാജ്യസഭ വിട്ടിറങ്ങി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർ

രാജ്യസഭയിൽ ‘ജയ അമിതാഭ് ബച്ചൻ’ തർക്കം വീണ്ടും. സമജ്‌വാദി പാർട്ടി എംപി ജയാ ബച്ചനെ ഉപരാഷ്ട്രപതി വീണ്ടും ജയ അമിതാഭ് ബച്ചൻ എന്ന വിളിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. തന്നെ ജയ അമിതാഭ് ബച്ചൻ എന്ന് വീണ്ടും വിളിച്ച ഉപരാഷ്ട്രപതി മാപ്പ് പറയണമെന്നും ജയാ ബച്ചൻ ആവശ്യപ്പെട്ടു. തുടർന്ന് അവർ സഭയിൽ നിന്ന് ഇറങ്ങി പോയി. ജയാ ബച്ചനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളും സഭ വിട്ടു.

രാജ്യസഭയിൽ നേരത്തെ രണ്ടു തവണ ഇതേ കാര്യത്തിൽ ജയാ ബച്ചൻ പ്രതിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയും ‘സർ, ജയാ ബച്ചൻ മാത്രം മതി’ എന്ന് പറഞ്ഞ് ഉപരിഷ്ട്രപതിയെ അവർ എതിർത്തിരുന്നു. കഴിഞ്ഞ മാസം ‘ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി’ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണൻ സിങിനെ എതിർത്ത ജയ, ‘സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിലാണ് അംഗീകരിക്കപ്പെടുന്നതെന്നും സ്ത്രീകൾക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ല’ എന്നും വിമർശിച്ചിരുന്നു.

ഇന്ന് വീണ്ടും ഉപരിഷ്ട്രപതി ഈ വിളി അവർത്തിച്ചപ്പോൾ ജയാ ബച്ചൻ ഉപരാഷ്ട്രപതി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പ്രകോപിതനായ ജഗദീപ് ധൻകർ, ‘എന്നെ പഠിപ്പിക്കേണ്ട’ എന്ന് പ്രതികരിച്ചു. എന്നാൽ, ജയാ ബച്ചൻ ഉറച്ചു നിൽക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പ്രതിഷേധം ഉയർന്നപ്പോൾ അവർ സഭ വിട്ടു, പ്രതിപക്ഷ എംപിമാരും ഒപ്പം സഭയിൽ നിന്നിറങ്ങി.

സമാജ്‌വാദി പാർട്ടിയുടെ എംപിയാണ് ജയാ ബച്ചൻ. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ മുന്നണിയുടെ ഭാഗമാണ് സമാജ്‌വാദി പാർട്ടി. ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ നിന്ന് 33ലേക്ക് ബിജെപിയെ ഒതുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പാർട്ടിയാണ് സമാജ്‌വാദി പാർട്ടി. അതേസമയം ജയ ബാധുരി എന്ന പേരില്‍ സിനിമയിലെത്തിയ നടി അമിതാഭ് ബച്ചനുമായുള്ള വിവാഹശേഷമാണ് ബച്ചന്‍ എന്ന പേര് സ്വീകരിച്ചത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല