Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിന്‍സ് കൊണ്ടുവരുന്നതിനെ എതിര്‍ക്കുമെന്ന് ജെഡിയു; എന്‍ഡിഎയില്‍ തിരഞ്ഞെടുപ്പിന് മുമ്പേ തമ്മിലടി

, 4:10 pm

എന്‍ഡിഎയിലെ പ്രധാന കക്ഷികളില്‍ ഒന്നായ നിതീഷ് കുമാറിന്റെ ജെഡിയു അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിന്‍സ് കൊണ്ടുവരുന്നതിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നു. ഇക്കാര്യം ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി ആര്‍സിപി സിംഗാണ് വ്യക്തമാക്കിയത്. രാജ്യത്തെ ജനങ്ങള്‍ പല വിധി വിഷയങ്ങളിലും നടപടി വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ രാമക്ഷേത്രത്തിന് വേണ്ടി ഓര്‍ഡിന്‍സ് കൊണ്ടു വരുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ല. അതിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ ഉത്തരവ് അനുസരിച്ചോ അല്ലെങ്കില്‍ കേസിലെ കക്ഷികളുടെ താത്പര്യമനുസരിച്ചോ ക്ഷേത്രം നിര്‍മ്മിക്കാം. അതിന് തങ്ങള്‍ക്ക് എതിര്‍പ്പില്ല. കോടതിയിലോ കക്ഷികള്‍ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലോ പ്രശ്‌നം പരിഹരിക്കണം.

ബിഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തങ്ങള്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement