Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ജറൂസലേം: പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് നിലപാട് മാറ്റം ഇല്ല; ‘മൂന്നാം കക്ഷിയല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്’

, 11:57 am

ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനത്തോട് ആദ്യമായി പ്രിതികരിച്ച് ഇന്ത്യ. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ‘സ്വതന്ത്രമാണെന്നും’ ഏതെങ്കിലും മൂന്നാം കക്ഷിയല്ല അത് തീരുമാനിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന മേഖലിയിലെ തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടിയേക്കാവുന്ന വിവാദ തീരുമാനത്തെ അമേരിക്കയുടെ സഖ്യരാജ്യങ്ങളടക്കം എതിര്‍ത്തിരുന്നു.

ഈയവസരത്തിലാണ് ഇന്ത്യയുടെ പ്രതികരണം വരുന്നത്. ‘പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സ്ഥിരതയുള്ളതുമാണ്. ഇത്തരം വിഷയങ്ങളില്‍ രാജ്യം പുലര്‍ത്തി വരുന്ന അഭിപ്രായങ്ങളിലും താത്പര്യങ്ങളിലും അധിഷ്ഠിതമാണത്. അല്ലാതെ ഏതെങ്കിലും രാജ്യം നിര്‍ണയിക്കുന്നതു പോലെയല്ല’- വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ഇതോടെ ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിലപാട് സംബന്ധിച്ച് വ്യക്തത ഒഴിഞ്ഞു. പലസ്ഥീന്‍ പ്രശ്‌നങ്ങളോട് എക്കാലത്തും അനുകൂല നിലപാടാണ് ഇന്ത്യ സ്വീകരിച്ച് വന്നിരുന്നത്.

നെഹ്രൂവിന്റെ കാലം മുതല്‍ ഇതായിരുന്നു നയം. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ നയവ്യതിയാനം ഉണ്ടായിട്ടുണ്ടെന്ന് വിമര്‍ശനമുണ്ടായിരുന്നു.

മുമ്പൊരിക്കലുമില്ലാത്ത വിധം അമേരിക്കന്‍ ചേരിയോടടുക്കുന്നതും യിസ്രായേലിനെ കൂടുതല്‍ പരിഗണിക്കുന്നതും വ്യക്തമായ നയവ്യതിയാനമായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ കണക്കാക്കുന്നത്. മോദിയുുടെ ഇസ്രായേല്‍ സന്ദര്‍ശനവും ഈ നയവ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

യൂദന്‍മാര്‍, ക്രസ്ത്യാനികള്‍, കൂടാതെ മുസ്ലിങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളും ഒരു പോലെ പുണ്യനഗരമായിട്ടാണ് ജറുസലേമിനെ കാണുന്നത്. ഇസ്രായേലും പലിസ്തീനും അവരവരുടെ തലസ്ഥാനമായി കാണുന്നതാണ് ജറുസലേം. നഗരത്തിന്റെ പല മേഖലകളും തങ്ങളുടെ ഭാവി രാജ്യത്തിന്റെ ഭാഗമാകുമെന്നാണ് പലസ്തീന്റെ പ്രതീക്ഷ.

1967 ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ ഈ മേഖല പിടിച്ചെടുത്തത്. പിന്നീട് തര്‍ക്കങ്ങളായി. 93 ലെ ഉടമ്പടിയനുസരിച്ച് ഇത് പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കാമെന്ന് തീരുമാനിച്ചു. ജറുസലേമിന് മേലുള്ള ഇസ്രായേല്‍ പരമാധികാരം രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല

Advertisement