ധൻബാദ് അഡീ. ജില്ല ജഡ്ജിയുടെ കൊലപാതകം: സി.ബി.ഐ പ്രതികൾക്ക് ഒപ്പം; രൂക്ഷവിമർശനവുമായി ഹൈക്കോടതി

ധൻബാദ് അഡീഷനൽ ജില്ല ജ‍‍ഡ്ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐക്ക് വീണ്ടും ജാർഖണ്ഡ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രതികളെ സംരക്ഷിക്കാനും കേസിൽനിന്നു തലയൂരാനുമാണു സിബിഐ ശ്രമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രവി രഞ്ജൻ, ജസ്റ്റിസ് എസ്.എൻ.പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി.

അപൂർണവും അവ്യക്തവുമായ കുറ്റപത്രം സമർപ്പിച്ചതിന് കഴിഞ്ഞ ഒക്ടോബറിലും സിബിഐയെ ഹൈക്കോടതി മുമ്പ് വിമർശിക്കുകയും ഡയറക്ടറോട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.കഴിഞ്ഞ ജൂലൈ 28 നു ധൻബാദിൽ പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജി ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്തി എന്നതാണ് കേസ്.

ജഡ്ജിയാണെന്ന് അറിഞ്ഞുകൊണ്ടാണു പ്രതികൾ ആക്രമിച്ചതെന്നിരിക്കെ, മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിനാണ് കൊലപ്പെടുത്തിയതെന്നു വാദിക്കാൻ സിബിഐക്ക് എങ്ങനെ കഴിയുന്നുവെന്ന് നാർക്കോ അനാലിസിസ് റിപ്പോർട്ട് പരിശോധിക്കുമ്പോൾ കോടതി ചോദിച്ചു. വീണ്ടുമൊരു നാർക്കോ ടെസ്റ്റിനു സിബിഐ ഒരുങ്ങുന്നതിനെയും കോടതി വിമർശിച്ചു. 4 മാസം മുൻപു നടത്തിയ ടെസ്റ്റിലെ നിരീക്ഷണത്തിനു വിരുദ്ധമാണ് പുതിയതെങ്കിൽ ഏതു വിശ്വസിക്കുമെന്ന് ആരാഞ്ഞു.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു