ഇരുസഭകളിലുമായി കഴിവ് തെളിയിച്ചത് 13 പേര്‍; അഭിമാനമായി ജോണ്‍ ബ്രിട്ടാസ്; മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന അവാര്‍ഡ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയ്ക്ക്. പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി സഹാധ്യക്ഷനായിരുന്നു. രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പടെ സഭാ നടപടികളിലെ പ്രാഗല്‍ഭ്യം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരമെന്ന് ജൂറി അറിയിച്ചു.

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ പാര്‍ലമെന്ററിയന്‍ അവാര്‍ഡിന്റെ നിര്‍വഹണ ചുമതല പ്രൈം പോയിന്റ് ഫൗണ്ടേഷനാണ്.

രാജ്യസഭയില്‍ മൂന്ന് പേരെ തെരഞ്ഞെടുത്തപ്പോള്‍ ജോണ്‍ ബ്രിട്ടാസ് ആദ്യ പേരുകാരനായി. എംപിയായി ആദ്യവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സന്‍സദ് രത്‌ന അവാര്‍ഡിന്റെ പട്ടികയില്‍ ഇടം പിടിക്കുക എന്ന ചരിത്രവും ബ്രിട്ടാസിന് സ്വന്തമായി. ഡോ. മനോജ് കുമാര്‍ ഝാ, ഫൗസിയ തഹ്‌സീന്‍ അഹമ്മദ് ഖാന്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി.

ബിദ്യുത് ബരണ്‍ മഹതോ, ഡോ. സുകാന്ത മജുംദാര്‍, കുല്‍ദീപ് റായ് ശര്‍മ്മ, ഡോ. ഹീണ വിജയകുമാര്‍ ഗാവിത, അധിര്‍ രഞ്ജന്‍ ചൗധരി, ഗോപാല്‍ ചിനയ്യ ഷെട്ടി, സുദീര്‍ ഗുപ്ത, ഡോ. അമോല്‍ റാം സിംഗ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ അവാര്‍ഡ് ജേതാക്കള്‍.

Latest Stories

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ

മരം മുറിക്കാന്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; കുടുംബത്തിനൊപ്പം യാത്ര ചെയ്ത ബൈക്ക് യാത്രികന് ദാരുണാന്ത്യം