ജോൺസൺ & ജോൺസൺ ഇന്ത്യയിൽ കോവിഡ് വാക്സിൻ അംഗീകാരത്തിനുള്ള അപേക്ഷ പിൻവലിച്ചു

ഇന്ത്യയിൽ തങ്ങളുടെ കോവിഡ് -19 വാക്സിന് ത്വരിതഗതിയിലുള്ള അംഗീകാരം ലഭിക്കാനുള്ള അപേക്ഷ ജോൺസൺ & ജോൺസൺ പിൻവലിച്ചതായി സിഡിഎസ്‌സിഒ തിങ്കളാഴ്ച അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

യു‌എസ് ആസ്ഥാനമായുള്ള ജോൺസൺ & ജോൺസൺ അവരുടെ ജാൻസൻ എന്ന കോവിഡ് -19 വാക്സിന് ഇന്ത്യയിൽ ക്ലിനിക്കൽ പഠനം നടത്താൻ അംഗീകാരം തേടുകയാണെന്ന് ഏപ്രിലിൽ പറഞ്ഞിരുന്നു. രക്തം കട്ടപിടിക്കുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്ന് അമേരിക്കയിൽ പരീക്ഷണങ്ങൾ നിർത്തിവെച്ചിരുന്നു.

നഷ്ടപരിഹാരം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ വാക്‌സിൻ നിർമ്മാതാക്കളുമായി നിയമപരമായ വെല്ലുവിളികൾ ഇന്ത്യ നേരിടുന്നതിനിടെയാണ് ജോൺസൺ & ജോൺസൺ തങ്ങളുടെ നിർദേശം പിൻവലിക്കുന്നത്. വാക്സിൻ നിർമ്മാതാക്കളുമായി ഇടപഴകാൻ ഒരു സംഘത്തെ രൂപീകരിച്ചതായി ആരോഗ്യ സഹമന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

“ഈ സംഘം ഫൈസർ, മോഡേണ, ജോൺസൺ & ജോൺസൺ എന്നിവരുമായി നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തുടർച്ചയായ സംഭാഷണത്തിലാണ് എന്നാണ് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പറഞ്ഞത്.

ജോൺസൺ & ജോൺസണും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും (സിഡിഎസ്‌സിഒ) മരുന്ന് കമ്പനി അപേക്ഷ പിൻവലിച്ചത് എന്തുകൊണ്ടാണെന്ന റോയിട്ടേഴ്സിന്റെ ചോദ്യത്തോട് പ്രതികരിച്ചില്ല.

Latest Stories

ബോർഡർ ഗവാസ്‌ക്കർ തുടങ്ങി ഒപ്പം ചതിയും വഞ്ചനയും, രാഹുലിന്റെ പുറത്താക്കലിന് പിന്നാലെ വിവാദം, ഏറ്റെടുത്ത് ക്രിക്കറ്റ് വിദഗ്ധർ

എല്ലാം രഹസ്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്.. പക്ഷെ; ഐശ്വര്യ-അഭിഷേക് വിഷയത്തില്‍ പ്രതികരിച്ച് ബച്ചന്‍

'വയനാട്ടിലെ ഹർത്താൽ നിരുത്തരവാദപരമായ സമീപനം'; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി