ഒഡിഷയില്‍ മാധ്യമ പ്രവര്‍ത്തക ജീവനൊടുക്കി; ഗാര്‍ഹിക പീഡനമെന്ന് പരാതി; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

ഒഡിഷയില്‍ മാധ്യമ പ്രവര്‍ത്തക ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഒഡിഷയിലെ ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്തുവരികയായിരുന്ന മധുമിതയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മധുമിതയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധുമിതയുടെ ഭര്‍ത്താവ് ശ്രീധര്‍ ജെനയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീധര്‍ ജെനയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മധുമിത കഴിഞ്ഞ തിങ്കളാഴ്ച ഫിനോയില്‍ കുടിച്ച് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വച്ചുണ്ടായ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ ദമ്പതികള്‍ വീണ്ടും ഒരുമിച്ച് താമസമാക്കിയിരുന്നു.

എന്നാല്‍ ശ്രീധര്‍ നേരത്തെ വിവാഹിതനായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച വൈകുന്നേരം ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇതിന് പിന്നാലെയാണ് മധുമിതയുടെ മാതാപിതാക്കള്‍ ശ്രീധറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ശ്രീധറിനെ കസ്റ്റഡിയിലെടുത്ത ധൗലി പൊലീസ് ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ