'കാശ് വേണ്ട, ഇതൊരു പവിത്രഗ്രന്ഥമല്ലേ' ഖുർആന്‍ ബൈന്‍ഡ് ചെയ്യാന്‍ ഹനുമാന്‍ ഭക്തന്റെ കടയില്‍ ചെന്ന അനുഭവം പങ്കുവെച്ച് മാധ്യമ പ്രവർത്തകന്‍

ഗുരുഗ്രാമിൽ ഹിന്ദുത്വവാദികൾ വെള്ളിയാഴ്ച നമസ്‌കാരം തടസപ്പെടുത്തിയ അതേ ദിവസം തന്നെ ഡൽഹിയിൽ തനിക്ക് ഉണ്ടായ ഹൃദയസ്പർശിയായ ഒരു അനുഭവം പങ്കുവച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ സിയാഉസ്സലാം. കേടായ ഖുർആൻ പ്രതി ബൈൻഡ് ചെയ്യിക്കാനായി ഒരു കടയിലെത്തിയപ്പോഴായിരുന്നു അനുഭവം.

സിയാഉസ്സലാമിന്റെ വാക്കുകൾ:

ഗുരുഗ്രാമിൽ വെള്ളിയാഴ്ച നമസ്‌കാരം വീണ്ടും തടസ്സപ്പെട്ട അതേദിവസം, ന്യൂഡൽഹിയിലെ എന്റെ ഓഫീസിന് സമീപം എനിക്ക് ഹൃദയസ്പർശിയായ ഒരു അനുഭവമുണ്ടായി. താളുകൾ അടർന്ന്, പുറംചട്ട കേടായ ഖുർആന്റെ ഒരു പകർപ്പുമായി ഞാൻ ഒരു ബൈൻഡറുടെ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ വലതുഭാഗത്തുള്ള കലണ്ടറിൽ ഗണപതിയുടെ ചിത്രമാണുള്ളത്, തൊട്ടരികിലുള്ള മേശപ്പുറത്ത് ഒരു കുഞ്ഞ് ഹനുമാൻ വിഗ്രഹവുമുണ്ട്.

‘ഭയ്യാ… ഈ ഖുർആനൊന്ന് ബൈൻഡ് ചെയ്തുതരണം,’ ഞാൻ പറഞ്ഞു. ഉടൻതന്നെ കൈ പാന്റ്‌സിൽ തുടച്ച് വൃത്തിയാക്കിയ കടക്കാരൻ അവിടെ ബൈൻഡിങ്ങിനായി വച്ചിരുന്ന പുസ്തകങ്ങൾക്കുമുകളിൽ ഒരു തുണി വിരിച്ചു. എന്നിട്ട് ആദരവോടെ ഖുർആൻ തുറന്ന് ഒരു ചെറുസംസ്‌കൃത ശ്ലോകവും ചൊല്ലി.

‘ശരിയാക്കിവയ്ക്കാം. ഞായറാഴ്ച വന്നോളൂ,” അദ്ദേഹം പറഞ്ഞു.

എത്രയാകുമെന്ന് ഞാൻ ചോദിച്ചു .

”ഒന്നും വേണ്ട…ഇതൊരു പവിത്രഗ്രന്ഥമല്ലേ” എന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ വീണ്ടും നിർബന്ധിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു:

”അത് ഇത് വാങ്ങാൻ വരുമ്പോൾ നോക്കാം. ഇപ്പൊ നിങ്ങൾ പോയ്‌ക്കൊള്ളൂ… പണി ഞാൻ തീർത്തുവയ്ക്കാം…”

എന്നിട്ട് ഖുർആൻ ആ പുസ്തകക്കൂമ്പാരത്തിനു മുകളിൽ വച്ചു.

ഇതാണ് ഞാൻ വളർന്ന ഇന്ത്യ.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം