ബി.ജെ.പി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ മാറുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ഇപ്പോഴത്തെ വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയെ അദ്ധ്യക്ഷനാക്കാൻ പാർട്ടിക്കുള്ളിൽ നേരെത്തെ തന്നെ ധാരണയായിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ചത് പോലെ, അംഗത്വ വിതരണവും സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ച ശേഷമാണ് ദേശീയ അദ്ധ്യക്ഷനെ നിശ്ചയിക്കുന്നത്. അതുവരെ അമിത് ഷാ, അദ്ധ്യക്ഷ പദവിയിൽ തുടരട്ടെ എന്ന് തീരുമാനം എടുക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാർ, ജനറൽ സെക്രട്ടറിമാർ പ്രധാന, സംസ്ഥാന അദ്ധ്യക്ഷൻമാർ തുടങ്ങി നേതാക്കളെല്ലാം നാളെ യോഗത്തിൽ പങ്കെടുക്കും. രാവിലെ 10 മുതൽ 12 മണി വരെ നാമനിർദേശ പത്രിക സമർപ്പണം ഒരു മണി വരെ സ്‌ക്രൂട്ടിനി, രണ്ട് മണി വരെ പത്രിക പിൻവലിക്കാനുള്ള അവസരം എന്നിങ്ങനെയാണ് നടപടി ക്രമങ്ങൾ. വൈകിട്ട് നാല് മണിയോടെയാണ് പ്രഖ്യാപനം.
Read more
ഈ മാസം 22-നാണ് ജെ പി നദ്ദ അദ്ധ്യക്ഷനായി ചുമതല ഏൽക്കുക. അമിത് ഷായുടെ വിശ്വസ്തൻ ഭൂപേന്ദ്ര യാദവ് വർക്കിംഗ് പ്രസിഡന്റ് ആയേക്കും.