ബിജെപി അദ്ധ്യക്ഷനാകാന്‍ ജെ. പി നദ്ദ: ഡല്‍ഹിയില്‍ ഇന്ന് പ്രത്യേക യോഗം

ബി.ജെ.പി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ മാറുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ഇപ്പോഴത്തെ വർക്കിംഗ്‌ പ്രസിഡന്റ്‌ ജെ.പി നദ്ദയെ അദ്ധ്യക്ഷനാക്കാൻ പാർട്ടിക്കുള്ളിൽ നേരെത്തെ തന്നെ ധാരണയായിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ചത് പോലെ, അംഗത്വ വിതരണവും സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ച ശേഷമാണ് ദേശീയ അദ്ധ്യക്ഷനെ നിശ്ചയിക്കുന്നത്. അതുവരെ അമിത് ഷാ, അദ്ധ്യക്ഷ പദവിയിൽ തുടരട്ടെ എന്ന് തീരുമാനം എടുക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാർ, ജനറൽ സെക്രട്ടറിമാർ പ്രധാന, സംസ്ഥാന അദ്ധ്യക്ഷൻമാർ തുടങ്ങി നേതാക്കളെല്ലാം നാളെ യോഗത്തിൽ പങ്കെടുക്കും. രാവിലെ 10 മുതൽ 12 മണി വരെ നാമനിർദേശ പത്രിക സമർപ്പണം ഒരു മണി വരെ സ്‌ക്രൂട്ടിനി, രണ്ട് മണി വരെ പത്രിക പിൻവലിക്കാനുള്ള അവസരം എന്നിങ്ങനെയാണ് നടപടി ക്രമങ്ങൾ. വൈകിട്ട് നാല് മണിയോടെയാണ് പ്രഖ്യാപനം.

ഈ മാസം 22-നാണ് ജെ പി നദ്ദ അദ്ധ്യക്ഷനായി ചുമതല ഏൽക്കുക. അമിത് ഷായുടെ വിശ്വസ്തൻ ഭൂപേന്ദ്ര യാദവ് വർക്കിംഗ്‌ പ്രസിഡന്റ്‌ ആയേക്കും.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ