ജസ്റ്റിസ് എസ്. മുരളീധറിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടി, സമ്മതം വാങ്ങിയിരുന്നു: മറുപടിയുമായി കേന്ദ്രം

ഡൽഹിയിൽ നടന്ന അക്രമത്തിൽ 32 പേർ മരിക്കുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബുധനാഴ്ച കേന്ദ്രത്തെയും സംസ്ഥാന സർക്കാരിനെയും ഡൽഹി പൊലീസിനെയും രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയതിനെച്ചൊല്ലിയുള്ള വിവാദത്തിന് മറുപടിയുമായി സർക്കാർ. “നന്നായി തീർപ്പാക്കിയ പ്രക്രിയ” പിന്തുടർന്ന് ജഡ്ജിയുടെ സമ്മതത്തോടെയാണ് സ്ഥലം മാറ്റം എന്നാണ് സർക്കാർ പറയുന്നത്.

പതിവ് സ്ഥലംമാറ്റത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് തന്റെ ട്വീറ്റുകളിൽ ആരോപിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 12.02.2020 ലെ ശിപാർശ അനുസരിച്ചാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം.

സ്ഥലംമാറ്റത്തിൽ ജഡ്ജിയുടെ സമ്മതം വാങ്ങിയിരുന്നു. നന്നായി തീർപ്പാക്കിയ പ്രക്രിയ പിന്തുടർന്നാണ് ഇതെന്നും നിയമ മന്ത്രി ട്വീറ്റ് ചെയ്തു.

ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഡൽഹി ഹൈക്കോടതിയിലെ മൂന്നാമത്തെ പരമോന്നത ജഡ്ജിയായ ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം സംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. ഫെബ്രുവരി 12- ന് സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്ത് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇത്.

സ്ഥലംമാറ്റ വിജ്ഞാപനത്തിൽ ജഡ്ജിക്ക് തന്റെ പുതിയ തസ്തികയിൽ ചേരുന്നതിന് സമയപരിധി ഒന്നും പറയുന്നില്ല. എന്നാൽ ഉടനടി ചെയ്യണമെന്നാണ് അനുമാനിക്കുന്നത്. ഇത്തരം സ്ഥലം മാറ്റ ഉത്തരവുകൾ സാധാരണയായി ജഡ്ജിമാർക്ക് ചേരാൻ 14 ദിവസത്തെ സമയം നൽകും; മുമ്പത്തെ ആറ് സ്ഥലംമാറ്റങ്ങളിലും ഇങ്ങനെയായിരുന്നു.

Latest Stories

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം