അയോധ്യ കേസിൽ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാർക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം

അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി ജഡ്‌ജിമാർക്ക് രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം. കേസിൽ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാർക്കാണ് ക്ഷേത്ര ട്രസ്റ്റ് ക്ഷണം നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, അശോക് ഭൂഷൺ, എസ്എ അബ്ദുൽ നസീർ, ഡിവൈ ചന്ദ്രചൂഡ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. ഇതിൽ ജസ്റ്റിസ് ചന്ദ്രചൂഢ് ഒഴികെയുള്ളവരെല്ലാം വിരമിച്ചവരാണ്.

1992 ഡിസംബർ ആറിനാണ് കർസേവകർ ബാബറി മസ്ജിദ് തകർക്കുന്നത്. പിന്നീട് വർഷങ്ങൾ നീണ്ട ഭൂമി തർക്കങ്ങക്കൊടുവിൽ 2019 നവംബർ ഒൻപതിനായിരുന്നു ബാബറി കേസിലെ നിർണായക വിധി വന്നത്. ബാബറി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകുകയായിരുന്നു അഞ്ചംഗ സുപ്രീംകോടതി ബെഞ്ച്. മുസ്‍ലിംകൾക്കു നഷ്ടപരിഹാരമായി അയോധ്യയിൽ തന്നെ അഞ്ച് ഏക്കർ ഭൂമി നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

തിങ്കളാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ ചടങ്ങ് നടക്കുന്നത്. വ്യത്യസ്‌ത മേഖലകളിൽ നിന്നുള്ള ഏഴായിരത്തോളം പേർക്കാണ് അയോധ്യയിലേക്ക് ക്ഷണം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിനു തുടക്കം കുറിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രം പ്രസിഡന്റ് മഹന്ത് നകൃത്യഗോപാൽദാസ് കർമങ്ങൾക്കു നേതൃത്വം നൽകും.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി