വൈറലാകാന്‍ വെള്ളത്തില്‍ ചാടിയത് നൂറ് അടി ഉയരത്തില്‍ നിന്ന്; വൈറലായത് മുങ്ങി മരിച്ച വീഡിയോ

ജാര്‍ഖണ്ഡില്‍ ഇന്‍സ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കാന്‍ 100 അടി ഉയരത്തില്‍ നിന്ന് ചാടിയ കൗമാരക്കാരന് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്ന 18കാരന്‍ 100 അടിയോളം ഉയരത്തില്‍ നിന്ന് ക്വാറി തടാകത്തിലേക്ക് റീല്‍സ് ചിത്രീകരണത്തിനായി ചാടിയത്.

ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയതിന് പിന്നാലെ തൗസിഫ് മുങ്ങിപ്പോകുകയായിരുന്നു. തൗസിഫിന്റെ സുഹൃത്തുക്കള്‍ ക്വാറിയ്ക്ക് മുകളില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. വെള്ളത്തിലേക്ക് ചാടിയ തൗസിഫ് അല്‍പ്പനേരെ നീന്താന്‍ ശ്രമിച്ചെങ്കിലും പിന്നീട് മുങ്ങിപ്പോകുകയായിരുന്നു.

സുഹൃത്തുക്കള്‍ ശ്രമിച്ചിട്ടും തൗസിഫിനെ രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൗസിഫിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Latest Stories

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുഞ്ഞാണ് വിഴിഞ്ഞം പദ്ധതി; സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ മറവില്‍ നടക്കുന്നത് വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

IPL 2025: വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ വൈഭവ് സൂര്യവന്‍ഷിക്ക്‌ ലോട്ടറി, യുവതാരത്തിന് ലഭിച്ചത്, അര്‍ഹിച്ചത് തന്നെയെന്ന് ആരാധകര്‍, ഇത് ഏതായാലും പൊളിച്ചു

ഇന്റര്‍നെറ്റ് ഓഫ് ഖിലാഫ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ വാലും ചുരുട്ടിയോടി; ഹാക്കിംഗ് ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗം

കറന്റില്ലാത്ത ലോകം!, വൈദ്യുതി നിലച്ച 18 മണിക്കൂറുകള്‍

കറന്റില്ലാത്ത ലോകം!, വൈദ്യുതി നിലച്ച 18 മണിക്കൂറുകള്‍, ഇരുട്ടിലായി സ്‌പെയ്‌നും പോര്‍ച്ചുഗലും

പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം; ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ യുവാവിനെ തല്ലിക്കൊന്നു

IPL 2025: രോഹിതേ മോനേ നിന്റെ കിളി പോയോ, എന്തൊക്കെയാ കാണിച്ചുകൂട്ടുന്നത്, ഹിറ്റ്മാന്റെ പുതിയ വീഡിയോ കണ്ട് ആരാധകര്‍

ഇന്ത്യയ്ക്ക് അഭിമാനമായി പായല്‍ കപാഡിയ; ഇനി കാനില്‍ ജൂറി അംഗം

വേടന്‍ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്: ഷഹബാസ് അമന്‍

നിങ്ങള്‍ സാധാരണക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്? വലിയദേശീയപാതകള്‍ നിര്‍മിച്ചിട്ട് കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി