'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

മഹാ വികാസ് അഘാടി സഖ്യകക്ഷികൾക്കിടയിൽ തർക്കങ്ങളൊന്നുമില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന രമേശ് ചെന്നിത്തല. ആകെ ഉണ്ടായിരുന്നത് ചെറിയ തെറ്റിദ്ധാരണകളാണെന്നും അവ പരിഹരിച്ച് കൃത്യമായി മുന്നോട്ടുപോകാനായെന്നും എഐസിസി പ്രവർത്തക സമിതി അംഗമായ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സഖ്യത്തിൽ പ്രശ്നങ്ങളില്ല എന്ന് തറപ്പിച്ചുപറഞ്ഞ ചെന്നിത്തല മഹായുതി സഖ്യത്തെ വിമർശിക്കുകയും ചെയ്തു.

കോൺഗ്രസ് എല്ലാവർക്കും തുല്യമായ പരിഗണനയാണ് നൽകുന്നതെന്നും സഖ്യം ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു. ‘ഞങ്ങളുടെ സഖ്യത്തിൽ ആശയക്കുഴപ്പങ്ങൾ മാത്രമേയുള്ളൂ, പക്ഷേ മഹായുതിയിൽ സഖ്യകക്ഷികളുടെ സീറ്റുകൾ പിടിച്ചെടുക്കാൻ പരസ്പരം അടിയാണ്. ബിജെപി മാത്രമേ അവിടെ ജീവനോടെയുള്ളൂ. ഷിൻഡെയുടെയും അജിത് പവാറിന്റെയുമെല്ലാം കഥ കഴിഞ്ഞു’- എന്നാണ് ചെന്നിത്തല പറഞ്ഞത്.

അതേസമയം നിരവധി തർക്കങ്ങൾക്കും വിട്ടുവീഴ്ചകൾക്കും ഒടുവിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി മഹാ വികാസ് അഘാടി സഖ്യം പൂർത്തിയാക്കിയത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ വൈകിയും നടന്ന ചർച്ചയിലായിരുന്നു തീരുമാനം ഉണ്ടായത്. സഖ്യത്തിൽ കോൺഗ്രസ് 101 സീറ്റുകളിലാണ് മത്സരിക്കുക. ഉദ്ധവ് താക്കറെ ശിവസേന 96 സീറ്റുകളിലും, ശരദ് പവാർ എൻസിപി 87 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മുൻ വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ഇടിവാണ് കോൺഗ്രസ് സീറ്റുകളിൽ ഉണ്ടായിരിക്കുന്നത്.

Latest Stories

'നായകൻ വീണ്ടും വരാ' റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ നായകസ്ഥാനത്തേക്ക് വീണ്ടും വിരാട് കോഹ്‌ലി

വാടക കെട്ടിടങ്ങള്‍ തേടി ബെവ്‌കോ; പുതുതായി തുറക്കാന്‍ പദ്ധതിയിടുന്നത് 227 ഔട്ട്‌ലെറ്റുകള്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി