നിഷ്പക്ഷവും സ്വതന്ത്രവുമായ നിയമവ്യവസ്ഥ ജനാധിപത്യത്തിന്റെ അടിത്തറയെന്നു ജസ്റ്റിസ് ജെ ചെലമേശ്വര്‍

നിഷ്പക്ഷവും സ്വതന്ത്രവുമായ നിയമവ്യവസ്ഥ ജനാധിപത്യത്തിന്റെ അടിത്തറയെന്നു ജസ്റ്റിസ് ജെ ചെലമേശ്വര്‍. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഇതു പറഞ്ഞത്.

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം മികച്ചതാക്കണം. ഇതു ജനനന്മ അടിസ്ഥാനമാക്കി വേണം. കോടതിയുമായി നേരിട്ട് ബന്ധമുള്ളത് വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമാണ്. പക്ഷേ രാജ്യത്തിന്റെ പരോമന്നത കോടതി പ്രസ്താവിക്കുന്ന വിധികളും നിര്‍ദേശങ്ങളും രാജ്യം മുഴുവന്‍ ബാധകമാണ്. അതു കൊണ്ട് സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതായി മാറ്റാനുള്ള ശ്രമം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തമ്മിലുള്ള തര്‍ക്കം അവസാനിച്ചോയെന്ന ചോദ്യത്തോട് ചെലമേശ്വര്‍ പ്രതികരിച്ചില്ല.

നേരെത്ത കേസുകള്‍ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടി ചെലമേശ്വരും മറ്റു മുതിര്‍ന്ന ജഡ്ജിമാരായ കുര്യന്‍ ജോസഫ്, മദന്‍ ബി.ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനിനെതിരെ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇവരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത് ലോയ കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസുമായുണ്ടായ അഭിപ്രായ ഭിന്നതയായിരുന്നു.