പ്രശ്‌നത്തിന് പരിഹാരമായി, രാഷ്ട്രപതിയെ സമീപിക്കില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസും മറ്റും ന്യായാധിപന്മാരും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജുഡീഷ്യറിക്കുള്ളില്‍ തിരുത്തല്‍ കൊണ്ടുവരാനാണ് വാര്‍ത്താസമ്മേളനം വിളിച്ചതിലൂടെ ശ്രമിച്ചത്.ആ ശ്രമം ഫലം കണ്ടുവെന്നാണ് വിശ്വസിക്കുന്നത്.വ്യക്തിയെ മുന്‍നിര്‍ത്തിയല്ല രാജ്യതാല്‍പ്പര്യം അനുസരിച്ചാണ് തുറന്നു പറഞ്ഞതെന്നും ഈ സാഹചര്യത്തില്‍ രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പോടെ സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റ്ിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. രാജ്യത്തിന്റെ പരമോന്നത പീഠമായ സുപ്രീംകോടതിയില്‍ പല കാര്യങ്ങളും ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ആരാപണവുമായി ജഡ്ജിമാരായ ജെ. ചലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ് ,മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്.

Read more

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. പ്രധാനമന്ത്രിയും നിയമമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഇന്നലെ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം, പ്രശ്‌നത്തിന് ഇന്ന് പരിഹാരം കണ്ടേക്കുമെന്നും ഇന്നലെ പറഞ്ഞിരുന്നു.