പ്രമുഖ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ ബയോ വെട്ടിച്ചുരുക്കി. മുന്‍ എം.പി, യു.പി.എ. സര്‍ക്കാരിലെ മുന്‍ മന്ത്രി, തുടങ്ങിയ വിവരങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററില്‍ നിന്ന് നീക്കിയത്. പകരം പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നും മാത്രമാണ് ട്വിറ്ററില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം പലതരത്തിലുള്ള അഭ്യൂഹങ്ങളും പരന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുള്ള ഒരു വിവരവും നിലവില്‍ അദ്ദേഹത്തിന്റെ ട്വിറ്ററില്‍ ഇല്ല. സംസ്ഥാനത്തെ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളുടെയും ചേരിപ്പോരിന്റെയും ബാക്കിപത്രമാണ് ഈ അപ്ഡേറ്റെന്നാണ് പലരുടെയും അഭിപ്രായം. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ജ്യോതിരാദിത്യ സിന്ധ്യയെ ഒതുക്കിയതിന്റെ നീരസമാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രകടിപ്പിച്ചതെന്നും നിരീക്ഷണങ്ങളുണ്ട്.
എന്നാല്‍ നിലവില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം. ജനങ്ങളുടെ ഉപദേശത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ ബയോ ചുരുക്കിയതെന്നും ഒരു മാസം മുമ്പാണ് ഈ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.