നടൻ കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മക്കള്‍ നീതി മയ്യം ഇന്ത്യ സഖ്യവുമായി ചേർന്ന് സഹകരിക്കും. ഡിഎംകെ സഖ്യത്തിന്റെ താര പ്രചാരകനായി കമല്‍ ഹാസന്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ തമിഴ്‌നാട്ടിലും ഇന്ത്യ സഖ്യം ധാരണയിലായി.
അതേസമയം ഡിഎംകെ കോണ്‍ഗ്രസ് സഖ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമലോ പാര്‍ട്ടിയോ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മക്കള്‍ നീതി മയ്യത്തിന് 2025ല്‍ ഒരു രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണാചലം പ്രതികരിച്ചു. ഡിഎംകെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.
ശനിയാഴ് രാവിലെ നടനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘താനോ തന്റെ പാര്‍ട്ടിയോ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, എന്നാല്‍ ഡിഎംകെ സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സഹകരണം ഏതെങ്കിലും സ്ഥാനത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ്’ എന്ന് കമല്‍ഹാസന്‍ പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ സീറ്റ് ധാരണ അനുസരിച്ച് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ ഒന്‍പത് സീറ്റുകളില്‍ മത്സരിക്കും. പുതുച്ചേരിയില്‍ ഒരു സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. സഖ്യത്തിലുള്ള മുസ്ലീം ലീഗ് ഒരു സീറ്റിലും ജനവിധി തേടുന്നു. വിടുതലൈ ചിരുതായ്കള്‍ കച്ചി (വിസികെ) രണ്ട് സീറ്റിലും വൈകോയുടെ എംഡിഎംകെ ഒരു സീറ്റിലും മത്സരിക്കും.