കങ്കണയുടെ പുതിയ സിനിമ നിരോധിക്കുമെന്ന് തെലുങ്കാന; 'എമര്‍ജന്‍സി'ക്കെതിരെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി

കങ്കണ റണൗത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായ ‘എമര്‍ജന്‍സി’ നിരോധിക്കുന്നകാര്യം പരിഗണിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. സിക്ക് നേതാക്കള്‍ക്കാണ് റേവന്ത് റെഡ്ഢി ഉറപ്പു നല്‍കിയത്. സിനിമയില്‍ സിക്കുകാരെ തീവ്രവാദികളായും ദേശവിരുദ്ധരായും ചിത്രീകരിക്കുന്നതായാണ് ആക്ഷേപം. സിനിമ ഈ മാസം ആറിനാണ് രാജ്യത്തെ തിയറ്ററുകളില്‍ എത്തുന്നത്.

അതേസമയം, തന്റെ വരാനിരിക്കുന്ന ‘എമര്‍ജന്‍സി’ എന്ന സിനിമ ഇപ്പോഴും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണെന്ന് കങ്കണ റണാവത്ത് വ്യക്തമാക്കി. സിനിമയ്ക്ക് വേണ്ടി പോരാടുമെന്നും അതിനായി കോടതിയില്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് എമര്‍ജന്‍സി.

‘ഞങ്ങളുടെ എമര്‍ജന്‍സി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി അഭ്യൂഹങ്ങളുണ്ട്. അത് ശരിയല്ല. സിനിമ ഇപ്പോഴും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്’, കങ്കണ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഗാന്ധി വധം, പഞ്ചാബ് കലാപം എന്നിവ ചിത്രത്തില്‍ കാണിക്കരുതെന്ന സമ്മര്‍ദ്ദമുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് തനിക്ക് അവിശ്വസനീയമായ സമയമാണെന്നും ഈ രാജ്യത്തെ സ്ഥിതിയില്‍ വളരെയധികം ഖേദിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ ആറിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയില്‍ ചരിത്രസംഭവങ്ങള്‍ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അതുവഴി സിഖ് സമുദായത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) ഹര്‍ജി നല്‍കിയിരുന്നു. എമര്‍ജന്‍സിയുടെ ട്രെയിലറായിരു ഇതിന് കാരണം.

കങ്കണ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രവും കൂടിയാണ് ‘എമര്‍ജന്‍സി’. കങ്കണയെ കൂടാതെ അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, ശ്രേയസ് തല്‍പാഡെ, വിശാഖ് നായര്‍, അന്തരിച്ച സതീഷ് കൗശിക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സഞ്ചിത് ബല്‍ഹാരയുടേതാണ് സംഗീതം.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍