Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

കന്‍വാര്‍ യാത്ര അക്രമാസക്തമാകുന്നു ; ഭീതിയില്‍ 70 മുസ്ലിം കുടുംബങ്ങള്‍ നാടുവിട്ടു

, 3:06 pm

ഉത്തരാഖണ്ഡിലെ  വിവിധ ഹിന്ദുമത കേന്ദ്രങ്ങളിലേയ്ക്കുള്ള കന്‍വാര്‍ യാത്ര അക്രമാസക്തമാകുന്ന സാഹചര്യത്തില്‍ സംഘപരിവാര്‍ ആക്രമണം ഭയന്ന് എഴുപതോളം മുസ്ലിം കുടുംബങ്ങള്‍ നാടുവിട്ടു. കാന്‍വാര്‍ യാത്ര അക്രമാസക്തമാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും റെഡ്കാര്‍ഡ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലിം കുടുംബങ്ങള്‍ നാടുവിട്ടത്.

കഴിഞ്ഞ വര്‍ഷത്തെ കന്‍വാര്‍ യാത്ര ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 13 ദിവസം നീളുന്ന യാത്രയുടെ അവസാനത്തെ ദിവസവുമായിരുന്നു ഇന്ന്. കന്‍വാര്‍ യാത്രയിലെ സംഘര്‍ഷം ഭയന്ന് മീററ്റിലടക്കം പല നോണ്‍വെജ് ഹോട്ടലുകളും വെജിറ്റേറിയന്‍ ഹോട്ടലുകളാക്കുകയും മറ്റുള്ളവ അടച്ചിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം വരെ പതിമൂന്നാം ദിവസമായ ശിവരാത്രി ദിനത്തില്‍ മാത്രമാണ് നോന്‍ വെജ് ഹോട്ടലുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷമാണ് ആദ്യമായി 13 ദിവസങ്ങളിലും ഹോട്ടലുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.

കന്‍വാര്‍ യാത്രയ്ക്കിടെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സംഘര്‍ഷം പതിവാകുകയാണ്. ബുധനാഴ്ച ഡല്‍ഹിയിലെ മോത്തിനഗറില്‍ വാഹനം ദേഹത്ത് ഉരസിയെന്നാരോപിച്ച് കന്‍വാര്‍ യാത്രികര്‍ ഒരു കാര്‍ തല്ലിത്തകര്‍ത്തിരുന്നു. കൂടാതെ യു.പിയിലെ ബുലന്ദ്ശഹ്റില്‍ പൊലീസ് എമര്‍ജന്‍സി വാഹനവും പ്രകോപിതരായ കന്‍വാര്‍ യാത്രാസംഘം തല്ലിതകര്‍ത്തു.

കഴിഞ്ഞ വര്‍ഷം 3.7 കോടി കന്‍വാര്‍ തീര്‍ത്ഥാടകരായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷ ശക്തമാകുന്നതിന്റെ ഭാഗമായി കന്‍വാര്‍ യാത്രികരുടെ വാഹനം പരിശോധിക്കണമെന്ന് ഉത്തരാഖണ്ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ് അഭ്യന്തര സെക്രട്ടറിമാര്‍ക്ക് കത്തെഴുതിയിരുന്നു.

Advertisement