കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയ ജവാന്‍ കുടിയേറ്റക്കാരനെന്ന പേരില്‍ അറസ്റ്റിലായി

കാര്‍ഗില്‍ യുദ്ധത്തിലടക്കം രാജ്യത്തിന് വേണ്ടി പൊരുതിയ സൈനികനെ വിദേശിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. മൂന്ന് പതിറ്റാണ്ട് രാജ്യത്തെ സേവിച്ച സൈനികന്‍ മുഹമ്മദ് സനോല്ലയെയാണ് അനധികൃത കുടിയേറ്റം നടത്തിയ ആള്‍ എന്ന നിലയില്‍ അറസ്‌ററ് ചെയ്തത്.

സൈന്യത്തില്‍ നിന്ന് വിരമിച്ച ഇദ്ദേഹം ബോര്‍ഡര്‍ പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്ത് വരവെയാണ് അസം ബോര്‍ഡര്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അറസ്റ്റ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ എന്ന അവകാശവാദവുമായി കേന്ദ്രസര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന പൗരത്വ രജിസ്‌ററര്‍ ബില്‍ വിവാദമായിരുന്നു. അസമിലാണ് ഇത് ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാക്കിയത്. രാജ്യത്ത് താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കി പുതുക്കിയ പട്ടിക ജൂലായ്ക്ക് മുമ്പ് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

അസമില്‍ മാത്രം 1,25,333 പേരുടെ പൗരത്വത്തില്‍ സംശയമുണ്ടെന്ന് മന്ത്രി ചന്ദ്ര മോഹന്‍ പതോവ പറഞ്ഞിരുന്നു. ഇതുവരെ മുഹമ്മദ് സനോല്ലയെ പോലെ ഏഴോളം സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി