ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷക സംഘടന നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. കര്‍ഷകരുമായി സർക്കാർ നടത്തിയ ചർച്ചയുടെ ഭാഗമായാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
ഓഗസ്റ്റ് 28ലെ ലാത്തിച്ചാര്‍ജിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ഹരിയാന സർക്കാർ ഉത്തരവിട്ടു. മരിച്ച കർഷകന്റെ കുടുംബത്തിലെ രണ്ടു പേർക്ക് താൽക്കാലികമായി ജോലി നൽകാമെന്നും സർക്കാർ വ്യക്തമാക്കി.
കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലിയും 25 ലക്ഷം ധനസഹായവും നല്‍കും. ആരോപണവിധേയനായ എസ്ഡിഎം ആയുഷ് സിന്‍ഹ അന്വേഷണം അവസാനിക്കും വരെ അവധിയില്‍ പോകും.
ഇതോടെ ഉപരോധ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കർഷക സമരവുമായി മുന്നോട്ട് പോകുമെന്നും കർഷകർ വ്യക്തമാക്കി.