കര്‍ണാടകയില്‍ ഗവര്‍ണറെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഗ്രാമവികസന-പഞ്ചായത്തീരാജ് സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.
ഗവര്‍ണര്‍ക്ക് പകരം മുഖ്യമന്ത്രിയെ ചാന്‍സലറാക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിക്കുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കര്‍ണാടക സ്റ്റേറ്റ് റൂറല്‍ ഡിവലപ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് യൂണിവേഴ്സിറ്റി അമെന്‍ഡ്‌മെന്റ് ബില്‍ ഗ്രാമവികസനവകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയാണ് അവതരിപ്പിച്ചത്.
സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള അധികാരവും ബില്‍ നിയമമാകുന്നതോടെ മുഖ്യമന്ത്രിക്ക് കൈവരും. ഗവര്‍ണറുടെ അധികാരം എടുത്തുകളയുന്ന ബില്ലിനെ ബിജെപി എതിര്‍ത്തിട്ടുണ്ട്.
ബില്‍ ചര്‍ച്ചയ്‌ക്കെടുമ്പോള്‍ സഭയില്‍ പ്രതിഷേധമുയര്‍ന്നേക്കും. കോണ്‍ഗ്രസ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ശീതസമരത്തിന്റെ തുടര്‍ച്ചയായാണ് ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. മുഡ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ തുടങ്ങിയ സംഘര്‍ഷമാണ് സര്‍ക്കാര്‍ പുതിയ നീക്കത്തില്‍ എത്തിയിരിക്കുന്നത്.