ബിജെപി നയം പിന്തുടര്‍ന്ന് കോണ്‍ഗ്രസും; കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരും; ഉത്തരവിറക്കി കെഇഎ; ഇരട്ടത്താപ്പിനെതിരെ മുസ്ലീം സംഘടനകള്‍

ഹിജാബ് നിരോധനം എടുത്തുകളയുമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. ബിജെപി കൊണ്ടുവന്ന നിയമം അധികാരത്തില്‍ എത്തിയാല്‍ എടുത്തുമാറ്റുമെന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.

എന്നാല്‍, ഇന്നലെ സര്‍ക്കാര്‍ മത്സരപ്പരീക്ഷകളിലെല്ലാം തലമറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ച് ഉത്തരവിറങ്ങിയതോടെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്തായത്. കര്‍ണാടക പരീക്ഷാ അതോറിറ്റിയുടെ (കെഇഎ) ഉത്തരവില്‍ ‘ഹിജാബ് ‘ എന്നു പറയാതെ തലമറയ്ക്കുന്ന വസ്ത്രം അനുവദിക്കില്ലെന്നാണ് അറിയിച്ചത്. സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഒക്ടോബറില്‍ നടന്ന മത്സരപ്പരീക്ഷകളില്‍ ഹിജാബ് അനുവദിച്ചതിനെതിരെ ബിജെപി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. 2022 ജനുവരിയില്‍ ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ഥികളെ അധികൃതര്‍ പുറത്താക്കിയിരുന്നു. തുടര്‍ന്ന് വ്യാപക സംഘര്‍ഷമുണ്ടാവുകയും ബിജെപി സര്‍ക്കാര്‍ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ