ലോക്ക്ഡൗണ്‍ നിർദേശങ്ങൾ കാറ്റില്‍ പറത്തി കര്‍ണാടകയില്‍ ബി.ജെ.പി, എം.എല്‍.എയുടെ പിറന്നാള്‍ ആഘോഷം

കർണാടകയിൽ ലോക്ക്ഡൗണ്‍ നിർദേശങ്ങൾ കാറ്റില്‍ പറത്തി ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ. നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് തുമകുരു ജില്ലയിലെ തുറുവേകര എംഎൽഎ ആയ എം ജയരാമിന്റെ പിറന്നാൾ ആഘോഷം നടന്നത്. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് ബിജെപി എംഎൽഎയുടെ നടപടി.

വെള്ളിയാഴ്ച ഗുബ്ലി ടൗണിൽ നടന്ന ആഘോഷത്തിൽ എംഎൽഎ ഗ്ലൗ ധരിച്ച് കുട്ടികളടക്കമുള്ളവർക്ക് കേക്ക് മുറിച്ച് നൽകുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇതിനെതിരേ ഉയരുന്നത്. കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 200 കടന്ന വേളയിലാണ് ഒരു ജനപ്രതിനിധി തന്നെ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചത്.

കർണാടകയിൽ പ്രമുഖ നേതാക്കാൾ കോവിഡ് നിയന്ത്രണങ്ങൾ മറികടക്കുന്നത് ഇതാദ്യമല്ല. നേരത്തെ കർണാടകയിൽ കല്യാണം അടക്കമുള്ള എല്ലാ പൊതുചടങ്ങുകളും നിരോധിച്ചതിന് ശേഷം മാർച്ച് 15-ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്നെ ഒരു കല്യാണചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു. പിസിസി പ്രസിഡന്റായി ഡികെ ശിവകുമാറിനെ തിരഞ്ഞെടുത്ത വേളയിൽ കോൺഗ്രസ് പ്രവർത്തകരും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം മറികടന്ന് ഒത്തുകൂടിയിരുന്നു.

Latest Stories

സിപിഎം പരാതിയിൽ നടപടി; ബിജെപി നേതാവ് മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കലാഭവൻ മണി മരിച്ചത് മദ്യപാനം കൊണ്ടല്ല; ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെങ്കിലും തമ്മിൽ ഭയങ്കര ഇഷ്ട‌മായിരുന്നു: കിരൺ രാജ്

BGT 2024-25: 'ഞാനായിരുന്നു ഇന്ത്യന്‍ സെലക്ടറെങ്കില്‍ ഇതവന്റെ അവസാന ടെസ്റ്റാകുമായിരുന്നു'; ഇന്ത്യന്‍ താരത്തെക്കുറിച്ച് മാര്‍ക്ക് വോ

ആലത്തൂരില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വിരമിക്കൽ ആലോചനയിൽ നിന്ന് ഇന്ത്യൻ ചെസ്സ് രാജ്ഞിയിലേക്ക്; കൊനേരു ഹംപിയുടെ ഇതിഹാസ യാത്ര

മോശം പ്രകടനം; 'ബേബി ജോൺ' സിനിമക്ക് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശിപ്പിച്ച് തിയേറ്ററുകൾ

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ആര്യനാട് ബിവറേജസില്‍ വന്‍ കവര്‍ച്ച; 30,000 രൂപയും മദ്യക്കുപ്പികളും മോഷണം പോയി; കവര്‍ച്ചയ്ക്ക് പിന്നില്‍ നാലംഗ സംഘം

അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തും; രക്ഷിതാക്കള്‍ ഭയപ്പെടേണ്ടതില്ല; സമരക്കാരുമായി സംവദിച്ചു; നേരിട്ടെത്തി ഗവര്‍ണര്‍

പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോൾ വേണ്ടെന്ന് വെച്ചു, ആ ചാപ്റ്റർ വിട്ടു; പിന്നെ പേടിയായി: തെസ്നി ഖാൻ