കര്‍ണാടകയില്‍ ഇനി സിനിമാ ടിക്കറ്റിന് 200 രൂപമാത്രം; മള്‍ട്ടിപ്ലക്‌സ് അടക്കമുള്ള എല്ലാ തിയറ്ററുകള്‍ക്കും ബാധകം; കടുത്ത നടപടിയുമായി സിദ്ധരാമയ്യ സര്‍ക്കാര്‍; കൈയടിച്ച് സിനിമ പ്രേമികള്‍

കര്‍ണാടകയിലെ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും 200 രൂപയിലധികം ടിക്കറ്റിന് വാങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. എല്ലാ തിയറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിക്കാന്‍ ബജറ്റിലാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കന്നഡ സിനിമാമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനം സ്വന്തമായി ഒടിടി. പ്ലാറ്റ്ഫോം രൂപവത്കരിക്കാനും സിനിമയ്ക്ക് വ്യവസായപദവി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

നന്ദിനി ലേഔട്ടില്‍ കര്‍ണാടക ഫിലിം അക്കാദമിയുടെ രണ്ടര ഏക്കര്‍ സ്ഥലത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പുതിയ മള്‍ട്ടിപ്ലക്‌സ് സമുച്ചയം നിര്‍മിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.

2017-ലും സിദ്ധരാമയ്യ സര്‍ക്കാര്‍ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിച്ചിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. പിന്നീട് ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞദിവസം നിയമനിര്‍മാണ കൗണ്‍സിലില്‍ ജനതാദള്‍ എം.എല്‍.സി. ഗോവിന്ദരാജു ടിക്കറ്റ് നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്തെന്ന് ചോദിച്ചിരുന്നു.

ഇതിന് മറുപടിയായി സര്‍ക്കാരിന് നിരക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടിക്കറ്റ് നിരക്ക് 200 രൂപയാക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം വന്നത്. ബജറ്റിലെ പ്രഖ്യാപനത്തിന് സിനിമ പ്രേമികളുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. റിലീസ് ദിവസം സിനിമകള്‍ക്ക് ബെംഗളൂരുവും മൈസൂരുവും അടക്കമുള്ള നഗരങ്ങളില്‍ 1000 രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന തിയറ്റര്‍ സമുച്ചയങ്ങളുണ്ട്.

Latest Stories

ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ അസമിലെത്തി പിടികൂടി കേരള പൊലീസ്

ആവേശം നടൻ മിഥൂട്ടി വിവാഹിതനായി

IND VS PAK: എന്റെ പൊന്നോ ഞങ്ങളില്ല, ഇനി എത്ര പൈസ തരാമെന്ന് പറഞ്ഞാലും അങ്ങോട്ടില്ല, ഞങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ട്, പാകിസ്ഥാന് പണി കൊടുക്കാന്‍ ഈ രാജ്യവും

പടക്കം, സ്ഫോടക വസ്തു,ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

IPL 2025: ഇനി അറിഞ്ഞില്ല കേട്ടില്ല എന്ന് പറയരുത്, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കാര്യത്തിലെ പുതിയ തീരുമാനം ഇങ്ങനെ; റിപ്പോർട്ട് നോക്കാം

ഞാന്‍ ഉടന്‍ തിരികെ വരും, പ്രതികാരം ചെയ്യും; യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന; അവാമി ലീഗിനെ നിരോധിച്ച് ഇടക്കാല സര്‍ക്കാര്‍; ബംഗ്ലാദേശില്‍ വീണ്ടും രാഷ്ട്രീയ നീക്കം

'വെടിനിർത്തൽ ധാരണയിൽ ചർച്ച വേണം, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

'പാർട്ടി പിളർത്തിയവർ കോൺഗ്രസിൽ ഉണ്ട്, സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കേറ്റിന്റെ ആവശ്യം ഇല്ല'; വിമർശിച്ച് ആന്റോ ആന്റണി

INDIAN CRICKET: രോഹിത് കളിക്കുന്ന പോലെ പുള്‍ഷോട്ട് കണ്ടത് ആ സൂപ്പര്‍താരത്തില്‍ മാത്രം, എന്ത് മനോഹരമായാണ് അവന്‍ അത് കളിക്കുന്നത്‌, തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് പാക് മാധ്യമം ഡോൺ