‘കേരളത്തിലെ ക്ഷേത്രങ്ങളിൽ ചില പുരുഷന്മാരോട് മാത്രം ഷർട്ട് ധരിക്കരുതെന്ന് ആവശ്യപ്പെടുന്നു’; കർണാടക മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു

കേരളത്തിലെ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിച്ചപ്പോൾ തനിക്ക് വിവേചനം നേരിടേണ്ടി വന്നെന്നായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം.

‘ഞാൻ ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിക്കാൻ എത്തിയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കടക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ അതിന് തയ്യാറായില്ല, പകരം പുറത്ത് നിന്ന് പ്രാർത്ഥിക്കാമെന്ന് ഞാൻ അവരോട് പറഞ്ഞു.. എല്ലാവരോടും ഷർട്ട് അഴിക്കാൻ അവർ ആവശ്യപ്പെട്ടില്ല, മറിച്ച് ചിലരോട് മാത്രം. ഇത് മനുഷ്യത്വരഹിതമായ ആചാരമാണ്. ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്’ – എന്നായിരുന്നു സിദ്ധരാമയ്യുടെ പ്രസ്താവന.

നാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിവാദ പ്രസ്താവന.എന്നാൽ ഇതിനോടകം പ്രസ്താവന വിവാദമായിക്കഴിഞ്ഞു.കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദക്ഷിണേന്ത്യയിലെ ചില ക്ഷേത്രങ്ങളിലും നിലനിൽക്കുന്ന രീതിയാണ് അതെന്നും.പ്രത്യേകിച്ച് ഒരു വിഭാഗത്തിന് മാത്രം ബാധകമായതല്ലെന്നും വ്യക്തമാക്കിക്കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്..

Read more

സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം ആയുധമാക്കി ബിജെപിയും , തീവ്രഹിന്ദു സംഘടനകളും പ്രതിഷേധം ഉയർത്തുകയാണ്. ഉദയനിധിയുടെ തലയെടുക്കാൻ ഉൾപ്പെടെ ആഹ്വാനം വന്നിരിക്കുന്ന സാഹചര്യത്തിലാണ് കർണാടക മുഖ്യമന്ത്രി ഹൈന്ദവ ആചാരവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.