'കാസർകോട് സ്ഥിതി ഗുരുതരം, രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്'; അതിര്‍ത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് യെഡിയൂരപ്പ

കാസര്‍ഗോഡ് മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. കാസര്‍കോട്ട് സ്ഥിതി ഗൗരവതരമെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി.

കാസര്‍കോട് സ്ഥിതി ഗുരുതരമായതിനാല്‍ അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. കൂട്ടത്തില്‍ രോഗികള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നും അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്റെ ഭാഗമായിട്ടാണെന്നും കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദിയൂരപ്പ പറഞ്ഞു. ജെ ഡി എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയ്ക്ക് അയച്ച മറുപടിക്കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read more

കാസർഗോഡ് അതിർത്തി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ദേവഗൗഡ യെഡിയൂരപ്പയ്ക്ക് കത്തയച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട് അതിര്‍ത്തി പാതകള്‍ അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ പാത തുറക്കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല.