Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

യെദ്യൂരപ്പ വീണ്ടും ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലേക്ക്; സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങാന്‍ അണികള്‍ക്കു ബിജെപിയുടെ നിര്‍ദേശം

, 6:49 pm

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യദ്യൂരപ്പ വീണ്ടും ഗവര്‍ണറെ കാണാന രാജ്ഭവനിലേക്ക് എത്തുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ആദ്യം ബിജെപിയെ വിളിക്കുമെന്നു സൂചന പുറത്തു വരുന്നതിനിടെയാണ് യദ്യൂരപ്പ ഗവര്‍ണറെ കാണുന്നത്. സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങാന്‍ അണികള്‍ക്കു ബിജെപിയുടെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 6.30നാണ് ഗവര്‍ണറെ യദ്യുരപ്പ സന്ദര്‍ശിക്കുന്നത്.

കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഏത് പാര്‍ട്ടിയെ ക്ഷണിക്കണമെന്ന കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ് പരമേശ്വര നേരത്തെ വ്യക്തമാക്കി. . 117 പേരുടെ പിന്തുണക്കു ഗവര്‍ണര്‍ക്ക് നല്‍കിയെന്ന് കുമാരസ്വാമിയും അറിയിച്ചിരുന്നു. ഭരണഘടനാ പ്രകാരം തീരുമാനം എടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായും പരമേശ്വര വ്യക്തമാക്കി. സുപ്രീം കോടതി വിധി പ്രകാരമായിരിക്കും തീരുമാനമെടുക്കുകയും ഗവര്‍ണര്‍ അറിയിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ രാജ്ഭവനിലെത്തിയിരുന്നു. ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് ഗവര്‍ണറെ കാണാനെത്തിയത്. ഇരുപാര്‍ട്ടികളുടേയും എംഎല്‍എമാരേയും രാജ്ഭവനില്‍ എത്തിച്ചിരുന്നു കോണ്‍ഗ്രസിന്റെ എഴുപത്തഞ്ചും ജെഡിഎസിന്റെ മുപ്പത്തഞ്ചും എംഎല്‍എമാരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ നേരിട്ട് അണിനിരത്തിയിരിക്കുന്നത്. ഗവര്‍ണര്‍മാരുടെ മുന്നില്‍ എംഎല്‍എമാരെ അണിനിരത്തിയ ശേഷം
കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ ബിദഡിയിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.

Advertisement