Connect with us

NATIONAL

കുതിരക്കച്ചവടം സജീവം; തിരിച്ചടിക്കാന്‍ ഡി.കെ.ശിവകുമാറിനെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ്; അനിശ്ചിതത്വം ഫോട്ടോ ഫിനിഷിലേക്ക്…

, 1:18 pm

കര്‍ണാടകയില്‍ അനിശ്ചിതത്വം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നു. ബി.ജെ.പിയും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യവും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ബി.ജെ.പിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് യെദ്ദ്യൂരപ്പ ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

യെദ്ദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. എന്നാല്‍, പണാധിപത്യം കൊണ്ട് രാഷ്ട്രീയത്തിന്റെ നൈതികത തകര്‍ക്കുന്ന ‘കുതിരക്കച്ചവട’ത്തിന്റെ വാര്‍ത്തകളാണ് കര്‍ണാടകയില്‍ നിന്ന് ഇപ്പോള്‍ പുറത്തു വരുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ ഇന്നലെ ഉച്ച വരെ ബി.ജെ.പി, ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു.  എന്നാല്‍ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ ബി.ജെ.പിയുടെ കൈയില്‍ നിന്നും പിടിവിട്ടു പോവുകയായിരുന്നു.

ജെ.ഡി.എസുമായി ചേര്‍ന്നാല്‍ കേവലഭൂരിപക്ഷം മറികടക്കുമെന്ന സാഹചര്യം സംജാതമായപ്പോള്‍ തന്നെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കൊണ്ടുള്ള സഖ്യനീക്കത്തിന് കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കുകയും ആ നീക്കം വിജയം കാണുകയുമായിരുന്നു. സമീപകാലത്ത് കോണ്‍ഗ്രസ് നടത്തിയ ഏറ്റവും നല്ല ‘സ്മാര്‍ട്ട് മൂവാ’യി രാഷ്ടീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുകയും ചെയ്തു. ഈ നീക്കം അക്ഷരാര്‍ത്ഥത്തില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി.

നിലവില്‍ ബി.ജെ.പിക്ക് 104 സീറ്റും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് 116 സീറ്റുമാണുള്ളത്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാന്‍ ഇനിയും 8 സീറ്റുകള്‍ കൂടി വേണമെന്നിരിക്കേ, 2008ല്‍ ബി.ജെ.പി നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ കമല’ 2018ല്‍ പുനരാവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. ഇതര പാര്‍ട്ടികളില്‍ നിന്നും എം.എല്‍.എമാരെ മന്ത്രിസ്ഥാനവും പണവും നല്‍കി തങ്ങളുടെ ഭാഗത്തേക്ക് അടര്‍ത്തിയെടുക്കുന്ന പദ്ധതിയാണ് ‘ഓപ്പറേഷന്‍ കമല’.

2008ല്‍ സമാന സാഹചര്യമുണ്ടായപ്പോള്‍ ഏഴ് എം.എല്‍.എമാരെ ഓപ്പറേഷന്‍ കമലയിലൂടെ തങ്ങളുടെ ഭാഗത്തേക്ക് കളം മാറ്റിച്ചാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഏറ്റവും ഒടുവില്‍ ഒരു എം.എല്‍.എയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന എം.എല്‍.എ തന്നെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള നാല് എംഎല്‍എമാര്‍ എത്താത്തതു കൊണ്ട് കോണ്‍ഗ്രസിന് രാവിലെ നിശ്ചയിച്ചിരുന്ന കക്ഷിയോഗം കൂടാനും കഴിഞ്ഞിട്ടില്ല.

എന്നാല്‍ ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോലെ അത്ര എളുപ്പമാവില്ല കര്‍ണാടകയിലെന്നതാണ് വസ്തുത. അതിന് ഏറ്റവും വലിയ വിലങ്ങുതടിയായി ബി.ജെ.പി ക്യാമ്പ് കാണുന്നത് കോണ്‍ഗ്രസിന്‍റെ കര്‍ണാടകയിലെ കരുത്തനായ നേതാവ് ഡി. കെ. ശിവകുമാറിന്റെ എതിര്‍തന്ത്രങ്ങളാണ്. എതിര്‍ചേരിയില്‍ നിന്നുള്ള എം.എല്‍.എമാരെ റാഞ്ചാനുള്ള ബി.ജെ.പിയുടെ സാമ്പത്തിക സ്രോതസ്സിന്റെ ഉറവിടം റെഡ്ഡി സഹേദരന്മാരാണെങ്കില്‍, അതിന് കോണ്‍ഗ്രസ്സിന്റെ മറുപടിയാണ് ഡി.കെ. എന്ന് വിളി പേരുള്ള ദൊഡ്ഡലഹള്ളി കെംപഗൗഡ ശിവകുമാര്‍.

സമ്പത്ത് കൊണ്ടും മസില്‍ പവര്‍ കൊണ്ടും ബി.ജെ.പിയുടെ ഓപ്പറേഷന്‍ കമലയെ അതേ രീതിയില്‍ നേരിടാന്‍ കഴിവുള്ള നേതാവ്. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞടുപ്പില്‍ ബി.ജെ.പി ഇത്തരത്തിലൊരു നീക്കം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ഒരുമിച്ചൊരിടത്ത് താമസിപ്പിച്ച് എം.എല്‍.എമാര്‍ മറുകണ്ടം ചാടാതെ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ച ഡി.കെ.ശിവകുമാറിന് തന്റെ തട്ടകത്തില്‍ ഇത്തരം നീക്കങ്ങളെ ചെറുക്കുക പ്രയാസമാവില്ല. ബി.ജെ.പി കുതിരക്കച്ചവടത്തിന് മുതിരുകയാണെങ്കില്‍ തങ്ങളും അതേ കളി കളിക്കുമെന്ന് ശിവകുമാര്‍ വ്യകതമാക്കിയിരുന്നു.

Don’t Miss

KERALA7 hours ago

രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തിയിട്ടു, വീട്ടമ്മ മരിച്ചു; 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി

സഹോദരന്റെ മരണത്തില്‍ മനംനൊന്തു കുഴഞ്ഞുവീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി. മുതുകുളം ബിനീഷ് ഭവനത്തില്‍ രാധ (64)യുടെ മരണത്തിലാണു ബന്ധുക്കള്‍ കനകക്കുന്ന്...

FOOTBALL7 hours ago

ഞാനൊരു പോരാളിയാണ്: ലോകകപ്പിനുണ്ടാകുമെന്ന് മുഹമ്മദ് സലാഹിന്റെ ഉറപ്പ്

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ തോളിന് പരിക്കേറ്റ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ലോകകപ്പിനുണ്ടാകും. റയല്‍ മാഡ്രിഡുമായുള്ള ഫൈനല്‍ മത്സരത്തിനിടെ റാമോസുമായുള്ള ചലഞ്ചില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സലാഹ്...

NATIONAL7 hours ago

ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി

രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എം.പി അമര്‍ സാബ്ലെ. ഈ വിഷയം സംബന്ധിച്ച് തെറ്റിധാരണകള്‍ പ്രചരിപ്പിച്ച്...

CRICKET8 hours ago

ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ച വാട്‌സന്റെ തീപ്പൊരി ഇന്നിങ്‌സ്

പതിനൊന്നാം സിസണിനായി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തയ്യാറാക്കിയപ്പോള്‍ ചെന്നൈ നിരയില്‍ ഷെയ്ന്‍ വാട്സണ്‍ ഇടംപിടിച്ചത് ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായിരുന്നു. എന്തുകൊണ്ടാണിതെന്നായിരുന്ന ക്രിക്കറ്റ് ലോകത്തിന്റ ചോദ്യം. ആ...

CRICKET8 hours ago

അതിരടി മാസിന്റെ ഉസ്താദായി തല ധോണി: ചാണക്യ തന്ത്രങ്ങള്‍ക്ക് കിരീടത്തിന്റെ തിളക്കം

36ാം വയസില്‍ കുട്ടിക്രിക്കറ്റിനെ കയ്യിലിട്ട് അമ്മാനമാടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് ധോണിയാണ് ഈസീസണിലെ മരണമാസ്. ക്യാപ്റ്റന്‍ എന്നനിലയില്‍ നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാവുന്ന...

CRICKET8 hours ago

വാട്‌സണെ നാല് കോടിയ്ക്ക് ചെന്നൈയിലെത്തിച്ച ധോണിയുടെ ‘രഹസ്യ തന്ത്ര’ത്തിന് നൂറില്‍ നൂറ് മാര്‍ക്ക്

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ പ്രത്യേക രണ്ട് ടീമുകളുടെ തിരിച്ച് വരവായിരുന്നു. ഏറെ ആരാധകരുണ്ടായിട്ടും ഒത്തുകളി കുരുക്കില്‍ പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റേയും മടങ്ങിവരവ്....

KERALA8 hours ago

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കണമെന്ന് മുഖ്യമന്ത്രി; ‘ ലക്ഷ്യമിടുന്നത് ജനങ്ങളുടെ ക്ഷേമം’

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യേശു നടത്തിയ പ്രബോധനങ്ങളിലെല്ലാം അഗാധമായ മനുഷ്യസ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു. സമൂഹത്തിലെ അസമത്വങ്ങളും യാതനകളും...

CRICKET8 hours ago

117 ‘വാട്ടില്‍’ വാംഖഡെയില്‍ വാട്‌സണ്‍ വെട്ടിത്തിളങ്ങി: പേരില്‍ സൂര്യനുണ്ടായിട്ടും ഹൈദരാബാദ് ചാമ്പലായി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കിരീടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഐപിഎല്‍...

NATIONAL8 hours ago

കശ്മീരില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട എട്ടുമാസം പ്രായമുള്ള കുരുന്നിന് വേണ്ടി പാക് സൈറ്റുകള്‍ തകര്‍ത്ത് മലയാളി സൈബര്‍ സംഘം; ‘ഞങ്ങള്‍ നിശബ്ദരാണ്, പക്ഷെ ഇതെല്ലാം മറക്കുമെന്നു കരുതേണ്ട; ഈ സൈറ്റുകള്‍ ഞങ്ങളിങ്ങെടുക്കുന്നു’

നോമ്പു നാളില്‍ പാകിസ്താന്‍ വെടിവെയ്പ്പില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ തകര്‍ത്ത് മലയാളി സൈബര്‍ സംഘം. മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ...

NATIONAL9 hours ago

സുപ്രീംകോടതിയുടെ വിമര്‍ശനം ഏറ്റൂ; കിഴക്കന്‍ അതിവേഗ പാതയും ഈസ്റ്റേണ്‍ പെരിഫറല്‍ പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിനുശേഷം കിഴക്കന്‍ അതിവേഗ പാതയിലൂടെ മോദി റോഡ് ഷോ നടത്തി. ഇന്ത്യയിലെ ആദ്യത്തെ...