Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

പിന്തുണ ബിജെപിയ്ക്കെന്ന നിലപാടില്‍ കോണ്‍ഗ്രസ് വിമതന്‍: സ്വതന്ത്രനെ ഒപ്പം കൂട്ടാന്‍ ശ്രമിച്ച് കോണ്‍ഗ്രസ്: കര്‍ണാടക രാഷ്ട്രീയത്തില്‍ നാഗേഷിന് വി.എെ.പി. പരിവേഷം

, 3:20 pm

കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ ജനാധിപത്യത്തെ തുലാസില്‍ നിര്‍ത്തിയുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് വിമതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാഗേഷിന്റെ പിന്തുണ. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ മുന്‍ബഗള്‍ മണ്ഡലത്തില്‍ നിന്നാണ് നാഗേഷ് ജെഡിഎസിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയത്. ഇയാള്‍ ഇപ്പോള്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

മുല്‍ബഗള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നാഗേഷ് സ്വതന്ത്രനായി മത്സരിച്ചത്. മത്സരത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥി സമൃദ്ധി മഞ്ജുനാഥിനെയാണ് നാഗേഷ് പരാജയപ്പെടുത്തി മുന്നേറിയത്.

കോണ്‍ഗ്രസിനും ജെഡിഎസിനും നാഗേഷ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ക്യാബിനറ്റ് പദവി ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് ബിജെപി സ്വതന്ത്രനെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചത്. 74,213 വോട്ടുകളാണ് ഇയാള്‍ നേടിയത്. ഇയാളുടെ പിന്തുണ ഉണ്ടെങ്കിലും ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ നാഗേഷിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും നടത്തുന്നുണ്ട്.

Advertisement