Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു; ’15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം’

, 10:09 pm

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിഎസ് യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ വാജുഭായ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ കന്നഡ നാട്ടില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് നിര്‍ണായക ഘട്ടത്തില്‍ എത്തി.

നാളെ രാവിലെ ഒമ്പതിന് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ് ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക.

നേരത്തെ മുഖ്യമന്ത്രിയായി യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ട്വീറ്റ് കര്‍ണാടക ബിജെപി ഘടകവും എംഎല്‍എ സുരേഷ് കുമാറും ആ ട്വീറ്റ് പിന്‍വലിച്ചിരുന്നു. രാജ്ഭവനില്‍ നിന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വരാത്തതിനാലാണ് ട്വീറ്റ് പിന്‍വലിച്ചതെന്ന് ബിജെപി നല്‍കിയ വിശദീകരണം. ഗവര്‍ണര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ഉടന്‍ വീണ്ടും സത്യപ്രതിജ്ഞ സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്നുവൈകിട്ട് 6.30ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യദ്യൂരപ്പ വീണ്ടും ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍ എത്തിയതോടെയാണ് സത്യപ്രതിജ്ഞ തിയതി നിശ്ചയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് സത്യപ്രതിജ്ഞയ്ക്കൊരുങ്ങാന്‍ അണികള്‍ക്കു ബിജെപി നിര്‍ദേശം നല്‍കിയിയിരുന്നു.

Advertisement