കര്‍ണാടകയില്‍ തന്ത്രത്തിന് മറുതന്ത്രവുമായി ബി.ജെ.പി; ഡികെയ്ക്കും സിദ്ദരാമയ്യയ്ക്കും എതിരെ വമ്പന്മാര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മറുതന്ത്രമൊരുക്കി മുന്നേറുകയാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക. താര പ്രചാരകരായ ഡി.കെ. ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും എതിരെ കരുത്തുറ്റ സ്ഥാനാര്‍ത്ഥികളായി നിലവിലെ മന്ത്രിമാരെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി. അതേസമയം, റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുകയാണ് മുന്‍ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാര്‍.

മുഖ്യമന്ത്രി ബസവരാജ് ബൊമൈ ശിഗാവിലും ശിക്കാരിപുരയില്‍ ബി.എസ് യദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയും ഇറങ്ങും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി ചിക്കമംഗലുരുവില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം വിജയത്തിനായി പോരാടും. വരുണയില്‍ സിദ്ധരാമയ്യക്കെതിരെ വി സോമണ്ണയും കനകപുരയില്‍ ഡി.കെ ശിവകുമാറിനെതിരെ ആര്‍ അശോകയും മല്‍സരിക്കും.

സോമണ്ണ ചാമരാജനഗറിലും അശോക പത്മനാഭനഗറിലും കൂടി ജനവിധി തേടുന്നുണ്ട്. ബി ശ്രീരാമലു ബെല്ലാരി റൂറലില്‍ നിന്നും അശ്വന്ത് നാരായണ്‍ മല്ലേശ്വരത്തു നിന്നും യശ്പാല്‍ ഉഡുപ്പിയില്‍ നിന്നും മല്‍സരിക്കും. മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡിക്ക് സീറ്റില്ല.

രമേശ് ജാര്‍ക്കഹോളി അടക്കം കൂടുവിട്ട് വന്നവര്‍ക്ക് പരിഗണന ലഭിച്ചു. ഈശ്വരപ്പയുടെ മകനെ തഴഞ്ഞു. ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് 51 പേരും വൊക്കലിഗ വിഭാഗത്തില്‍ നിന്ന് 41 പേരും കുര്‍ബ വിഭാഗത്തില്‍ നിന്ന് 3 പേരും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം