Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

എച്ച്‌.ഐ.വി ബാധിച്ച യുവതി തടാകത്തില്‍ ചാടി ജീവനൊടുക്കി; 32 ഏക്കറിലെ വെളളം വറ്റിച്ച് ഗ്രാമീണര്‍

, 11:54 am

എച്ച്‌ഐവി ബാധിതയായ യുവതി ജീവനൊടുക്കിയ 32 ഏക്കര്‍ വരുന്ന തടാകം വറ്റിച്ചു. കര്‍ണാടക ഹൂബ്ലിയിലെ മൊറാബ് ഗ്രാമത്തിലെ തടാകമാണ് നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ വറ്റിച്ചത്.  32 ഏക്കര്‍ വരുന്ന തടാകമാണ് എച്ച് എെ വി പേടിയില്‍ ഗ്രാമീണര്‍ വറ്റിച്ചത്.

പ്രദേശത്തെ ജനങ്ങള്‍ ഈ തടാകത്തില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. എന്നാല്‍, തടാകത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. തടാകത്തിലെ ജലത്തില്‍ എച്ച്‌ഐവി വൈറസ് കലര്‍ന്നിട്ടുണ്ടാകുമെന്നും വെള്ളം വറ്റിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ മാസം 29-നാണ് തടാകത്തില്‍ നിന്നു കണ്ടെത്തിയത്. പാതി മീന്‍ കൊത്തിയ നിലയിലായിരുന്നു മൃതദേഹം.

വറ്റിച്ച തടാകം ശുദ്ധീകരിച്ച ശേഷം സമീപത്തെ മലാപ്രഭ കനാലില്‍നിന്ന് വെള്ളം എത്തിച്ച് തടാകം നിറയ്ക്കാനാണ് അധികൃതരുടെ ശ്രമം. ഈ മാസം ഇരുപതോടെ തടാകം നിറയ്ക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

എട്ടു കുടിവെള്ള ടാങ്കറുകളുമായി കഴിഞ്ഞ ദിവസം നാട്ടുകാര്‍ പഞ്ചായത്തിലെത്തിയിരുന്നു. അധികൃതര്‍ തടാകം വറ്റിച്ചില്ലെങ്കില്‍ തങ്ങള്‍ അത് ചെയ്യുമെന്ന് പറഞ്ഞതായി നവാല്‍ഗുണ്ട് തഹസീല്‍ദാര്‍ നവീന്‍ ഹുള്ളുര്‍ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വെള്ളം വറ്റിക്കാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, എച്ച്‌ഐവി വൈറസിന് എട്ടു മണിക്കൂറില്‍ കൂടുതല്‍ വെള്ളത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നും 25 ഡിഗ്രി സെന്റിഗ്രേഡില്‍ കൂടുതല്‍ താപനിലയില്‍ വസിക്കില്ലെന്നും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോ.നാഗരാജ് പറഞ്ഞു. നാട്ടുകാരുടെ ഭയത്തിനു യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement