കര്‍ണാടക ഹിജാബ് വിവാദം: പ്രതിഷേധത്തിനടുത്ത് മാരകായുധങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിഷേധം നടക്കുന്ന ഉഡുപ്പി ജില്ലയിലെ കുന്ദാപൂരില്‍ ഗവണ്‍മെന്റ് പി.യു കോളജിന് സമീപം മാരകായുധങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. കുന്ദാപൂര്‍ ഗംഗോല്ലി ഗ്രാമത്തില്‍ നിന്നുള്ള അബ്ദുള്‍ മജീദ് (32), റജബ് (41) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടത്തില്‍ നിന്ന ഓടി രക്ഷപ്പെട്ട മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

കാമ്പസില്‍ ഹിജാബ് നിരോധിക്കാനുള്ള അധികാരികളുടെ തീരുമാനത്തിനെതിരെ കോളേജിലെ ഒരു വിഭാഗം മുസ്ലീം വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ കാവി ഷാള്‍ ധരിച്ചുള്ള മറ്റ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും നടന്നിരുന്നു. പി.യു കോളേജിലെയും ഭണ്ഡ്കര്‍ക്കേഴ്‌സ് കോളജിലെയും വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സദാശിവ പ്രഭുവിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരിക്കുകയാണ്.

സ്‌കൂള്‍ മാനേജ്മെന്റ് തീരുമാനിച്ച യൂണിഫോം മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നും മറ്റ് മതപരമായ ആചാരങ്ങള്‍ കോളജുകളില്‍ അനുവദിക്കില്ലെന്നും കാണിച്ച് വിദ്യാഭ്യാസ ബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്.

വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം കടന്നാക്രമിക്കുന്നതോടെ പ്രതിഷേധം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം