സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടുള്ള പോര് കഴിഞ്ഞെത്തിയപ്പോള്‍ കസേരയില്ല; രോഹിണി സിന്ദൂരിയെയും ഡി രൂപയെയും തെറിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടകയില്‍ വനിത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചേരിപ്പോരില്‍ നടപടിയെടുത്ത് സര്‍ക്കാര്‍. രണ്ടു പേരെയും സര്‍ക്കാര്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റി. ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപയും തമ്മിലുള്ള സോഷ്യല്‍ മീഡിയ യുദ്ധം സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. രോഹിണി സിന്ദൂരി ദേവസ്വം കമ്മീഷണറും ഡി. രൂപ കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുമായിരുന്നു. ആരോപണ പ്രത്യാരോപണങ്ങളില്‍ കഴിഞ്ഞ ദിവസം ഇരുവരും ചീഫ് സെക്രട്ടറിയെ കണ്ട് പരസ്പരം പരാതിപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇവര്‍ക്ക് സ്ഥലം മാറ്റം നല്‍കിയത്. എന്നാല്‍ പുതിയ പോസ്റ്റിങ്ങൊന്നും നല്‍കിയിട്ടില്ല.

ഇരുവരെയും വകുപ്പില്‍ നിന്ന് മാറ്റിയതായുള്ള അറിയിച്ച് ഇന്ന് ഉച്ചക്കാണ് പുറത്തിറങ്ങിയത്. ഡി.രൂപയുടെ ഭര്‍ത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മുനിഷ് മൗദ്ഗിലിനെ പബ്ലിസിറ്റി വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

വ്യക്തിപരമായ വിദ്വേഷം പൊതുയിടങ്ങളിലേക്ക് വലിച്ചിഴച്ച രണ്ടുപേര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരാഗ ജ്ഞാനേന്ദ്ര വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ രൂപ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. രോഹിണി ഏതാനും പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ചിത്രങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ സമൂഹമാധ്യമങ്ങളിലും വാട്‌സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ച ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടാണ് രൂപ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും ആര്‍ക്കാണ് ചിത്രങ്ങള്‍ അയച്ചുകൊടുത്തത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചു. അതിനു പിന്നാലെയാണ് ഇരുവരും പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്. തുടര്‍ന്ന് ഇന്നലെയും ഇരുവരും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോര് തുടര്‍ന്നിരുന്നു.

പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാട്സാപില്‍ പങ്കുവച്ച സ്വന്തം ചിത്രങ്ങള്‍ രോഹിണി ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് രൂപ വീണ്ടും പങ്കുവച്ചു. രൂപയുമായി തൊഴില്‍പരമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മാന്യത കാട്ടേണ്ടതുണ്ടെന്നും രോഹിണി തിരിച്ചടിച്ചു.
പോര് തീര്‍ക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയ്ക്കും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്